Quantcast

വിമാനത്താവളത്തിൽ പ്രവാസികൾക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് സൗജന്യമാക്കാൻ സർക്കാർ തയ്യാറാവണം: അഷ്‌റഫ് താമരശ്ശേരി

വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വാറന്റെയിൻ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-04 13:30:53.0

Published:

4 Feb 2022 1:20 PM GMT

വിമാനത്താവളത്തിൽ പ്രവാസികൾക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് സൗജന്യമാക്കാൻ സർക്കാർ തയ്യാറാവണം: അഷ്‌റഫ് താമരശ്ശേരി
X

രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന, നാടിൻറെ നട്ടെല്ലായ പ്രവാസികൾക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് സൗജന്യമായി നൽകാൻ സർക്കാർ തയ്യാറാകണമെന്ന് സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റീൻ നടപടി ഒഴിവാക്കിയ സർക്കാർ നടപടി സ്വാഗതാർഹമാണെന്നും അദ്ദേഹം അറിയിച്ചു.വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വാറന്റെയിൻ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.

വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിക്കുന്നവർക്ക് ക്വാറൻറീൻ നിർബന്ധിക്കുന്നത് ശരിയല്ല, ഇപ്പോൾ സ്വീകരിച്ച നിലപാടിനോട് നൂറുവട്ടം യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് പോലെത്തന്നെയുള്ള വിഷയമാണ് വിമാനത്താവളങ്ങളിലെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നിരക്കും. പ്രവാസികൾക്ക് ഇത് സൗജന്യമായി നൽകാൻ സർക്കാർ തയ്യാറാകണം. ഇപ്പോൾ തന്നെ വിവിധ വിമാനത്താവളങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കുന്നത് ഒരു നിലക്കും യോജിക്കാൻ കഴിയാത്ത സംഗതിയാണ്. യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തിയാൽ ഒരു ടെസ്റ്റ് ഉണ്ടായിരിക്കെ വിമാനത്താവളത്തിലേക്ക് വരുമ്പോൾ എടുക്കുന്ന ആർ.ടി.പി.സി.ആർ ടെസ്റ്റ് എന്തടിസ്ഥാനത്തിലാണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും അദ്ദേഹം വിശദമാക്കി.

എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ലെന്നും പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂയെന്നും മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് യോഗത്തിൽ നിർദേശിച്ചിരുന്നു. രാജ്യാന്തര യാത്രികർ യാത്ര കഴിഞ്ഞതിൻറെ എട്ടാമത്തെ ദിവസം ആർടിപിസിആർ പരിശോധന ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിർദേശവും യോഗം അംഗീകരിച്ചു.

TAGS :

Next Story