'എ ഗ്രൂപ്പിനെ അവഗണിച്ചു'; രാജി വെച്ച് ആര്യാടൻ ഷൗക്കത്ത്, മലപ്പുറം കോൺഗ്രസിൽ പൊട്ടിത്തെറി
മലപ്പുറം ജില്ലയിലെ മണ്ഡലം പ്രസിഡന്റ് നിയമനത്തിൽ എ. ഗ്രൂപ്പിനെ അവഗണിച്ചു എന്നാണ് പരാതി
മലപ്പുറത്ത് കോൺഗ്രസ് ഗ്രൂപ്പ് തർക്കം കൂടുതൽ ശക്തമാകുന്നു.. ബ്ലോക്ക് പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പിൽ എ. ഗ്രൂപ്പിനെ അവഗണിച്ചതിൽ പരസ്യപ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തി...
പുനഃസംഘടനാ ഉപസമിതിയിൽ നിന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് രാജിവെച്ചു. മലപ്പുറം ജില്ലയിലെ മണ്ഡലം പ്രസിഡന്റ് നിയമനത്തിൽ എ. ഗ്രൂപ്പിനെ അവഗണിച്ചു എന്നാണ് പരാതി. എ. ഗ്രൂപ്പ് നേതാക്കൾ പലതവണ യോഗം ചേർന്നു. ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് ശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനും , ഡി.സി.സി പ്രസിഡന്റ് വി എസ് ജോയിക്കും എതിരെ എ. ഗ്രൂപ്പ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിൽ പ്രവർത്തകർക്ക് അതൃപ്ത്തിയുണ്ടെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. പുനസംഘടന കഴിഞ്ഞെങ്കിലും എ. ഗ്രൂപ്പിലെ എതിർപ്പിനെ തുടർന്ന് പല സ്ഥലത്തെയും മണ്ഡലം പ്രസിഡന്റുമാർക്ക് ചുമതലയേൽക്കാൻ കഴിഞ്ഞിട്ടില്ല. ഡി.സി.സി നേതൃത്വത്തിന്റെ ഏകപക്ഷീയമായ നിലപാടാണ് പുനസംഘടനയിൽ സംഭവിച്ചതെന്നാണ് എ. ഗ്രൂപ്പ് നേതാക്കൾ പറയുന്നത്.
മുൻ ഡി.സി.സി പ്രസിഡന്റും എം.പിയുമായിരുന്ന സി. ഹരിദാസും , ആര്യാടൻ ഷൗക്കത്തും ജില്ലാ പുനസംഘടനാ ഉപസമിതി സ്ഥാനം രാജിവെച്ചു. പ്രദേശിക തലത്തിൽ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങനാണ് എ. ഗ്രൂപ്പ് തീരുമാനം. ലേക്സഭ ഒരുക്കങ്ങൾ നടത്തേണ്ട സമയത്ത് മലപ്പുറത്തെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് തുടരുന്നത് കെ.പി.സി.സിക്കും തലവേദനയാണ്
Adjust Story Font
16