Quantcast

ചില്ലറയായി വിൽക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് വില കൂടില്ലെന്ന് ജി.എസ്.ടി വകുപ്പ്

''ബ്രാൻഡഡ് അരിക്ക് നേരത്തെ തന്നെ 5 ശതമാനം ജി.എസ്ടി ഉണ്ട്''

MediaOne Logo

Web Desk

  • Updated:

    2022-07-17 16:15:56.0

Published:

17 July 2022 1:22 PM GMT

ചില്ലറയായി വിൽക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് വില കൂടില്ലെന്ന് ജി.എസ്.ടി വകുപ്പ്
X

തിരുവവന്തപുരം: ചില്ലറയായി വിൽക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് വില കൂടില്ലെന്ന് ജി.എസ്.ടി വകുപ്പ്. ബ്രാൻഡഡ് അരി എന്നതിന് പകരം പാക്കറ്റ് എന്നാക്കുകയാണ് ചെയ്തത്. ബ്രാൻഡഡ് അരിക്ക് നേരത്തെ തന്നെ 5 ശതമാനം ജി.എസ്.ടി ഉണ്ട്. പാക്കറ്റിൽ വരുന്ന ഭക്ഷ്യധാന്യങ്ങൾക്ക് മാത്രമായിരിക്കും അഞ്ച് ശതമാനം നികുതിയെന്നും ജി.എസ്ടി വകുപ്പ് വിശദീകരിച്ചു.

ജൂൺ 28,29 തിയതികളിൽ ചേർന്ന ജിഎസ്ടി കൗൺസിലിൽ ലേബൽ പതിച്ചതും പാക്ക് ചെയ്തതുമായ 25 കിലോയിൽ താഴെ തൂക്കമുള്ള ധാന്യങ്ങൾക്കും പയറ് വർഗങ്ങൾക്കും നികുതി ഏർപ്പെടുത്താനാണ് തീരുമാനിച്ചത്. എന്നാൽ കേന്ദ്ര സർക്കാർ ഇറക്കിയ വിജ്ഞാപനത്തിൽ 25 കിലോയെന്ന പരിധി എടുത്തു കളഞ്ഞതോടെ ചില്ലറയായി തൂക്കി വാങ്ങുന്ന ബ്രാൻഡഡ് അല്ലാത്ത ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും നികുതി നൽകേണ്ടിവരുമെന്നായിരുന്നു ആദ്യ വിവരം.

എന്നാൽ ആശങ്ക പൂർണമായും അവസാനിക്കണമെങ്കിൽ കേന്ദ്ര ജിഎസ്ടി വകുപ്പ് ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ടതുണ്ട്. വിജ്ഞാപനത്തിൽ വ്യക്തത ആവശ്യപ്പെട്ട് കേരളം ജിഎസ്ടി വകുപ്പിന് കത്തയച്ചിരുന്നു. വ്യാപാരികൾക്കും ഇക്കാര്യത്തിൽ ആശങ്കയുണ്ട്.

കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരം മറ്റ് ഉത്പ്പന്നങ്ങളുടെ പുതുക്കിയ നികുതി നിരക്കും നാളെ മുതൽ പ്രാബല്യത്തിലാകും. തൈര്,മോര് എന്നിവയ്ക്ക് അര ലീറ്ററിന് മൂന്ന് രൂപയാണ് കൂടുക. പ്രീ പാക്ക് ചെയ്ത മീൻ,ശർക്കര,പപ്പടം,തേൻ,മാംസം അടക്കമുള്ളവയ്ക്കും വില വർധിക്കും. കേന്ദ്ര ജിഎസ്ടി മന്ത്രാലയും കൃത്യമായി കാര്യങ്ങൾ അറിയിക്കാതെ നിലവിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാനാകില്ല. അവ്യക്തത തുടർന്നാൽ ചില്ലറയായി വിൽക്കുന്ന സാധനങ്ങൾക്ക് പോലും വില ഉയരാനുള്ള സാധ്യതയാണ് വിപണിയിലുള്ളത്.

TAGS :

Next Story