ഹോട്ടലുടമയുടെ പേരിൽ വ്യാജ ബില്ലുകളുണ്ടാക്കി രണ്ട് കോടിയുടെ ജിഎസ്ടി തട്ടിപ്പ്: ബംഗാൾ സ്വദേശി പിടിയിൽ
ട്വന്റി ഫോർ പർഗണാസ് സ്വദേശി സഞ്ജയ് സിംഗിനെയാണ് ആലുവ പൊലീസ് പിടികൂടിയത്
കൊച്ചി: രണ്ട് കോടിയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ കേസിൽ ബംഗാൾ സ്വദേശി പിടിയിൽ. ട്വന്റി ഫോർ പർഗണാസ് സ്വദേശി സഞ്ജയ് സിംഗിനെയാണ് ആലുവ പൊലീസ് പിടികൂടിയത്. ആലുവ ബിനാനിപുരത്തെ ഹോട്ടലുമ സജിയുടെ പേരിൽ വ്യാജ ബില്ലുകളുണ്ടാക്കിയിയായിരുന്നു തട്ടിപ്പ്.
സജിക്ക് രണ്ട് കോടിയുടെ ബാധ്യതാ നോട്ടീസ് വരുമ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. സജി നൽകിയ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ സഞ്ജയ് സിംഗ് പിടിയിലാവുകയായിരുന്നു. സജിയുടെ പേരിൽ വ്യാജരേഖയുണ്ടാക്കി രണ്ട് കമ്പനികളാണ് സഞ്ജയ് രജിസ്റ്റർ ചെയ്തത്. ഈ കമ്പനികളുടെ ജിഎസ്ടി ബിൽ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കമ്പനികളിൽ നിന്ന് നിരവധി സ്ഥാപനങ്ങളിലേക്ക് ഉത്പന്നങ്ങൾ വിപണനം ചെയ്തു എന്നും രേഖയുണ്ടാക്കി. ഇങ്ങനെ രണ്ട് കോടി രൂപയുടെ തട്ടിപ്പ് ആണ് ഇയാൾ നടത്തിയത്.
ഓൺലൈൻ വഴി ലോണുകൾ സംഘടിപ്പിക്കാനായി സജി ആധാറും പാൻ കാർഡും കെഎസ്ഇബി ബില്ലുകളും സമർപ്പിച്ചിരുന്നു. ഇതിൽ നിന്നാണ് സഞ്ജയ് സിംഗ് രേഖകൾ സംഘടിപ്പിച്ചതെന്നാണ് വിവരം. ഇയാളുടെ പേരിൽ ആറ് കമ്പനികളാണുള്ളത്. ഈ കമ്പനികളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.
Adjust Story Font
16