Quantcast

കുഫോസിലെ ഗസ്റ്റ് അധ്യാപകർക്ക് നാലു മാസമായി ശമ്പളമില്ല

പ്ലാന്‍ ഫണ്ടില്‍ പണമില്ലെന്നാണ് സർവകലാശാലയുടെ വിശദീകരണം

MediaOne Logo

Web Desk

  • Updated:

    14 July 2023 1:35 AM

Published:

14 July 2023 1:20 AM

KUFOS
X

കുഫോസ്

കൊച്ചി: കൊച്ചി കുഫോസിലെ ഗസ്റ്റ് അധ്യാപകർക്ക് നാലു മാസമായി ശമ്പളമില്ല. പ്ലാന്‍ ഫണ്ടില്‍ പണമില്ലെന്നാണ് സർവകലാശാലയുടെ വിശദീകരണം. ശമ്പളം ലഭിക്കാത്ത അധ്യാപകരാകട്ടെ ജോലി പോകുമെന്ന ആശങ്കയിൽ ‍ പ്രതികരിക്കാന്‍ പോലും ഭയപ്പെടുകയാണ്.

കുഫോസില്‍ അമ്പതിലധികം ഗസ്റ്റ് ലക്ചറര്‍മാരുണ്ട്. ഇവർക്ക് അവസാനമായി ശമ്പളം ലഭിച്ചത് ഫെബ്രുവരിയിലാണ്. അതിന് ശേഷം വിഷുവും റംസാനും ബക്രീദുമെല്ലാം കഴിഞ്ഞുപോയി. ശമ്പളയിനത്തില്‍ ഒരു രൂപ പോലും ഇവർക്ക് ലഭിച്ചില്ല. ശമ്പളം ചോദിക്കുമ്പോള്‍ സർവകലാശാലയുടെ പ്ലാന്‍ഫണ്ടില് പണമില്ലെന്നാണ് മേധാവികളുടെ മറുപടി.

ശമ്പളം ഉടന്‍ നല്‍കുമെന്ന് സർവകലാശാല രജിസ്ട്രാർ ഡോ.ദിനേശ് മീഡിയവണിനോട് പ്രതികരിച്ചു. സർക്കാര്‍ പണം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശമ്പളം ഉടന്‍ നല്‍കുമെന്ന് നേരത്തേയും പലവട്ടം സർവ്വകലാശാല അറിയിച്ചിട്ടുണ്ടെങ്കിലും കയ്യില്‍ കിട്ടാതെ വിശ്വസിക്കാന്‍ അധ്യാപകർ തയ്യാറല്ല.



TAGS :

Next Story