ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ മലയാളി വിമാനത്തിൽ മരിച്ചു
ദുബൈയിൽ ബിസിനസ് നടത്തിയിരുന്ന ഫൈസൽ കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
മലപ്പുറം: യുഎഇയിൽനിന്ന് ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ മലയാളി വിമാനത്തിൽ മരിച്ചു. മോര്യ വടക്കത്തിയിൽ മുഹമ്മദ് ഫൈസൽ (40) ആണ് മരിച്ചത്.
ദുബൈയിൽ ബിസിനസ് നടത്തിയിരുന്ന ഫൈസൽ കാൻസർ സ്ഥിരീകരിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഷാർജയിൽനിന്ന് പുറപ്പെട്ട എയർഇന്ത്യ വിമാനം ഇന്നലെ പുലർച്ചെ 6.10ന് കോഴിക്കോട് ലാൻഡ് ചെയ്യുന്നതിന് അരമണിക്കൂർ മുമ്പാണ് മരണം.
Next Story
Adjust Story Font
16