ഗുണ്ടൽപേട്ടിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
അവധി ആഘോഷത്തിന് പോയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്
മൈസൂർ: കർണാടകയിലെ ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. വയനാട് പൂതാടി സ്വദേശി ധനേഷ്, ഭാര്യ അഞ്ജു, ഇവരുടെ മകൻ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ഗുണ്ടൽപേട്ടിൽ അവധി ആഘോഷത്തിന് പോയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. കർണാടക രജിസ്ട്രേഷനുള്ള ലോറി ഓടിച്ചിരുന്ന ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് വിവരം.
Next Story
Adjust Story Font
16