Quantcast

12 മണിക്കുള്ളിൽ 248 വിവാഹങ്ങൾ; ഗുരുവായൂരിൽ ക്ഷേത്രത്തിൽ വിവാഹത്തിരക്ക്

മുഹൂർത്ത സമയം നോക്കി ഓരോ സംഘത്തെയും സുരക്ഷാ ഉദ്യോഗസ്ഥർ കല്യാണ മണ്ഡപത്തിൽ എത്തിക്കും

MediaOne Logo

Web Desk

  • Updated:

    2022-08-21 03:26:09.0

Published:

21 Aug 2022 3:05 AM GMT

12 മണിക്കുള്ളിൽ 248 വിവാഹങ്ങൾ; ഗുരുവായൂരിൽ ക്ഷേത്രത്തിൽ വിവാഹത്തിരക്ക്
X

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിരക്ക്. 12 മണിക്കുള്ളിൽ 248 വിവാഹങ്ങളാണ് നടക്കുന്നത്. കൂടുതൽ മണ്ഡപങ്ങൾ ഒരുക്കിയതിലൂടെ തിരക്ക് നിയന്ത്രിക്കാനാവുമെന്നാണ് ദേവസ്വത്തിന്റെ പ്രതീക്ഷ.

ചിങ്ങമാസത്തിൽ മുഹൂർത്തമുള്ള ദിവസമായതും അവധിയുമാണ് വിവാഹ തിരക്കേറാൻ കാരണം. 2017 ആഗസ്റ്റ് 27നാണ് ശുരുവായൂരിൽ ഏറ്റവുമധികം വിവാഹങ്ങൾ നടന്നിട്ടുള്ളത്.

മുഹൂർത്ത സമയം നോക്കി ഓരോ സംഘത്തെയും സുരക്ഷാ ഉദ്യോഗസ്ഥർ കല്യാണ മണ്ഡപത്തിൽ എത്തിക്കും. ഉച്ചയ്ക്ക് 12.30 വരെയാണ് വിവാഹങ്ങൾ നടക്കുക. ഫോട്ടോഗ്രഫർ ഉൾപ്പെടെ പരമാവധി 20 പേർക്ക് മാത്രമേ കല്യാണ മണ്ഡപത്തിനു സമീപത്തേക്ക് പ്രവേശനമുള്ളൂ. തിരക്ക് കണക്കിലെടുത്ത് ദർശനത്തിനായി ഇന്ന് പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story