ചായ കുടിക്കാനെത്തിയ ഗൃഹനാഥനും മകനും നേരെ തട്ടുകട ഉടമയുടെ ആക്രമണം
മെഡിക്കൽ കോളേജിന് സമീപം തട്ടുകട നടത്തുന്ന നസീമുദ്ദീൻ ആണ് മർദ്ദിച്ചതെന്ന് സമീർ പറഞ്ഞു
![ചായ കുടിക്കാനെത്തിയ ഗൃഹനാഥനും മകനും നേരെ തട്ടുകട ഉടമയുടെ ആക്രമണം ചായ കുടിക്കാനെത്തിയ ഗൃഹനാഥനും മകനും നേരെ തട്ടുകട ഉടമയുടെ ആക്രമണം](https://www.mediaoneonline.com/h-upload/2022/12/22/1340841-1.webp)
തിരുവനന്തപുരം: കഴക്കൂട്ടത്ത് ചായ കുടിക്കാനെത്തിയ ഗ്യഹനാഥനെയും മകനെയും തട്ടുകട ഉടമ മർദിച്ചു. പെരുമാതുറ സ്വദേശി സമീറിനും മകൻ സഅദി സമിയ്ക്കുമാണ് മർദനമേറ്റത്. മെഡിക്കൽ കോളേജിന് സമീപം തട്ടുകട നടത്തുന്ന നസീമുദ്ദീൻ ആണ് മർദിച്ചതെന്ന് സമീർ പറഞ്ഞു .
തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് സമീറും കുടുംബവും കഴക്കൂട്ടത്തെ റാഹത്ത് തട്ടുകടയിൽ ചായ കുടിക്കാൻ എത്തിയത്. ചായ മോശമാണെന്നും മാറ്റിനൽകണമെന്നും സമീർ ആവശ്യപ്പെട്ടു. എന്നാൽ വേറെ ചായ തരില്ലെന്ന് തട്ടുകട ഉടമയായ നാസിമുദ്ദീൻ പറഞ്ഞു. ഇത് ചോദ്യം ചെയ്തതിനാണ് സമീറിനെയും മകൻ സമിയെയും നസീമുദ്ദീനും മകനും ചേർന്ന് മർദിച്ചത്. ആക്രമത്തിൽ സമീറിന്റെ ചുണ്ടിനും വലതു കൈക്കും പരിക്കേറ്റു
സമീറിന്റെ പരാതിയിൽ നസീമുദ്ദീനെതിരെ കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നസീമുദ്ദീന്റെ പേരിൽ കഴക്കൂട്ടം സ്റ്റേഷനിൽ തന്നെ മറ്റുചില കേസുകളും ഉണ്ട് . എന്നാൽ സമീറും മകനും ചേർന്ന തന്നെ മർദിക്കുകയായിരുന്നു എന്ന് കാട്ടി നസീമുദ്ദീനും പരാതി നൽകിയിട്ടുണ്ട്.
Adjust Story Font
16