Quantcast

എച്ച്. ദിനേശന്‍ സാമൂഹികനീതി വകുപ്പിലേക്ക്; ഐ.എ.എസ് തലപ്പത്ത് വീണ്ടും മാറ്റം

കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന ഗീതയെ ലാൻഡ് റവന്യൂ കമ്മിഷൻ ജോയിന്റ് ഡയരക്ടറായി നിയമിച്ചു

MediaOne Logo

Web Desk

  • Updated:

    17 Oct 2023 7:32 AM

Published:

17 Oct 2023 7:21 AM

എച്ച്. ദിനേശന്‍ സാമൂഹികനീതി വകുപ്പിലേക്ക്; ഐ.എ.എസ് തലപ്പത്ത് വീണ്ടും മാറ്റം
X

തിരുവനന്തപുരം: പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശനെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായി മാറ്റിനിയമിച്ചു. കഴിഞ്ഞ ഉത്തരവ് പ്രകാരം വനിത-ശിശു വികസന ഡയറക്ടറായാണു നിയമനം നൽകിയിരുന്നത്. ഇതിലാണു മാറ്റം വരുത്തിയത്.

കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന എ ഗീതയെ ലാൻഡ് റവന്യൂ കമ്മിഷൻ ജോയിന്റ് ഡയരക്ടറായും നിയമിച്ചു. ജോയിന്റ് ലാൻഡ് റവന്യൂ കമ്മിഷണറായിരുന്ന അർജുൻ പാണ്ഡ്യനെ ഹൗസിങ് കമ്മിഷണറായും മാറ്റിനിയമിച്ചു. കഴിഞ്ഞ ദിവസമാണ് 21 ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്. കൂട്ടത്തിൽ വനിത-ശിശു വികസന ഡയറക്ടറായി നിയമിച്ചിരുന്ന ദിനേശനെയാണ് ഇപ്പോൾ മാറ്റി ഉത്തരവായിരിക്കുന്നത്. സാമൂഹിക നീതി വകുപ്പിലേക്കാണു മാറ്റം. സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയരക്ടറുടെ ചുമതല കൂടി നൽകിയിട്ടുണ്ട്.

മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയരക്ടറായി നിയമിതയായ ഹരിത വി. കുമാറിന് വനിത-ശിശു വികസന ഡയറക്ടറുടെ അധിക ചുമതല കൂടി നൽകിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന മാറ്റങ്ങളിൽ പൊടുന്നനെ മാറ്റം വരുത്താനുള്ള കാരണം വ്യക്തമല്ല.

Summary: Panchayat Director H. Dineshan has been transferred as Director of Social Justice Department

TAGS :

Next Story