സ്വകാര്യ റിസോർട്ടിൻ്റെ മതിൽ പൊളിച്ച സംഭവം; റിസോർട്ടിനെതിരെ എച്ച്. സലാം എംഎൽഎ
'റിസോർട്ട് പരാതി നൽകിയാൽ നേരിടും, പരാതിയെ ഭയക്കുന്നില്ല'
ആലപ്പുഴ: സ്വകാര്യ റിസോർട്ടിൻ്റെ മതിൽ പൊളിച്ച സംഭവത്തിൽ റിസോർട്ടിനെതിരെ എച്ച്. സലാം എംഎൽഎ. 'ഒരു മാസം മുമ്പ് നോട്ടീസ് നൽകിയിട്ടും മതിൽ പൊളിച്ചുമാറ്റിയില്ല. 1 കോടി 87 ലക്ഷം രൂപ മുതൽ മുടക്കിയ പദ്ധതിയാണ്, അത് മുടങ്ങിയാൽ സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടും.
മതിൽ പൊളിച്ചതിൽ റിസോർട്ട് പരാതി നൽകിയാൽ നേരിടും. പരാതിയെ ഭയക്കുന്നില്ലെന്നും റോഡ് നിർമാണവുമായി മുന്നോട്ടു പോകു'മെന്നും എംഎൽഎ പറഞ്ഞു. പള്ളാത്തുരുത്തിയിലെ മുത്തൂറ്റ് റിസോർട്ടിന്റെ മതിൽ ഇന്നലെ ജെസിബിയുമായെത്തി എംഎൽഎ പൊളിച്ചിരുന്നു.
Next Story
Adjust Story Font
16