'നീതിക്കായി സർക്കാരിനോടും പോരാടേണ്ടി വന്നു'; കൃപേഷിന്റെ പിതാവ് കൃഷണൻ
'അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നേതാക്കളെ മാപ്പുസാക്ഷിയാക്കാൻ ശ്രമിച്ചു'
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ നീതിക്കായി സർക്കാരിനോടും പോരാടേണ്ടി വന്നു എന്ന് കൃപേഷിന്റെ പിതാവ് കൃഷണൻ. മുഴുവൻ പ്രതികൾക്കും വധശിക്ഷ ലഭിക്കണമെന്ന് കൃപേഷിന്റെ പിതാവ് മീഡിയവണിനോട് പറഞ്ഞു.
'നീതിക്കായുള്ള പോരാട്ടത്തിനിടെ സർക്കാരിനോടും പോരാടേണ്ടി വന്നു. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നേതാക്കളെ മാപ്പുസാക്ഷിയാക്കാൻ ശ്രമിച്ചു. പലഘട്ടത്തിലും സിപിഎം നേതാക്കളെ രക്ഷിക്കാൻ സർക്കാർ ശ്രമിച്ചെന്നും' കൃഷണൻ പറഞ്ഞു.
കുറ്റക്കാർക്ക് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശരത് ലാലിന്റെ സഹോദരി അമൃത പറഞ്ഞു. 10 പ്രതികളെ വെറുതെ വിട്ടതിൽ നിയമപോരാട്ടം തുടരുമെന്നും അമൃത കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16