Quantcast

വളണ്ടിയർ സേവനം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അപേക്ഷാ ഫോമുമായി ബന്ധമില്ല: ഹജ്ജ് കമ്മിറ്റി

എല്ലാ വിഭാഗത്തിന്റെയും പൂർണ സഹകരണത്തോടെ നടക്കുന്ന ഹജ്ജ് ക്യാമ്പിൽ ഏതെങ്കിലും വിഭാഗത്തിന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതായി വന്ന വാർത്തകൾ തികച്ചും വസ്തുതാ വിരുദ്ധമാണെന്ന് ഹജ്ജ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    16 May 2024 2:29 PM GMT

Hajj committee on hajj volunteer application form
X

കരിപ്പൂർ : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വർഷത്തെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിൽ വോളണ്ടിയർ സേവനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിന് വേണ്ടി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന അപേക്ഷാ ഫോമുമായി ബന്ധമില്ലെന്ന് ഹജ്ജ് കമ്മിറ്റി. സംസ്ഥാന സർക്കാറിന്റെ 16.3.2024 ലെ ഉത്തരവ് പ്രകാരം ഹജ്ജ് ക്യാമ്പിലെ വിവിധ പർച്ചേസ് നടപപടികൾക്കായി ജില്ലാ കലക്ടറുടെ നേൃത്വത്തിൽ രൂപീകരിക്കപ്പെട്ട ലോക്കൽ പർച്ചേസ് കമ്മിറ്റി മുഖേന നടപടിക്രമങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് തീർത്തും സുതാര്യമായി വിവിധ ആവശ്യങ്ങൾക്കുള്ള ടെണ്ടറുകൾ ക്ഷണിച്ചതിനോടൊപ്പം ഹജ്ജ് ക്യാമ്പിൽ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിക്കുകയും ലഭ്യമായ മുഴുവൻ ടെണ്ടറുകളും ബന്ധപ്പെട്ട കമ്മിറ്റി പരിശോധിച്ച് ഏറ്റവും കുറവ് നിരക്ക് ക്വോട്ട് ചെയ്ത കക്ഷിക്ക് വ്യവസ്ഥകൾ പ്രകാരം കരാർ നൽകുകയും ചെയ്തിരുന്നു.

ക്യാമ്പ് കാലയളവിൽ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യേണ്ട പൂർണ ചുമതല ടെണ്ടർ ലഭിക്കുന്ന കക്ഷിക്കാണ്. ഇതിനാവശ്യമായ ജീവനക്കാരെ ലഭ്യമാക്കേണ്ടതും അവരുടെ ഉത്തരവാദിത്തമാണ്. പരാതിരഹിതമായി ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്ന് ബന്ധപ്പെട്ടവരെ കൃത്യമായി അറിയിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ കാണുന്ന രീതിയിലുള്ള വാർത്തകളിലോ മറ്റോ ഒരു നിലക്കും ഹജ്ജ് കമ്മിറ്റിക്ക് പങ്കില്ല. എല്ലാ വിഭാഗത്തിന്റെയും പൂർണ സഹകരണത്തോടെ നടക്കുന്ന ഹജ്ജ് ക്യാമ്പിൽ ഏതെങ്കിലും വിഭാഗത്തിന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതായി വന്ന വാർത്തകൾ തികച്ചും വസ്തുതാ വിരുദ്ധമാണ്. ഹജ്ജ് ക്യാമ്പ് സ്വാഗത സംഘം കമ്മിറ്റിയിലും മറ്റെല്ലാ സമിതികളിലും എല്ലാ വിഭാഗം ആളുകളേയും നിയമാനുസൃതം ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളേയും പരിഗണിച്ചും സഹകരിപ്പിച്ചുമുളള സമീപനമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്വീകരിച്ചുവരുന്നത്.

സംസ്ഥാനത്ത് നിന്നുളള ഹജ്ജ് തീർത്ഥാടന യാത്രയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സുഗമമാക്കുന്നതിന് ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാന്റെ നിർദേശ പ്രകാരം സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ നേരത്തെ തന്നെ പ്രത്യേക യോഗങ്ങൾ ചേരുകയും വിവിധ തലങ്ങളിലുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അവസാനഘട്ട ഒരുക്കങ്ങൾ വിലിയിരുത്തുന്നതിന് മന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് വകുപ്പ് മേധാവികളുടെ പ്രത്യേക യോഗവും ചേരുന്നുണ്ട്. ഹജ്ജ് ക്യാമ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതലയും ഇതിനകം നൽകിയിട്ടുണ്ട്.

ഈ വർഷം സംസ്ഥാനത്തെ മൂന്ന് ഹജ്ജ് ക്യാമ്പുകളിലേയും വിവിധ തലങ്ങളിൽ സേവനം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ഹജ്ജ് കമ്മിറ്റിയുടെ പരിചയ സമ്പന്നരായ ട്രെയിനർമാരിൽ നിന്നും ലിസ്റ്റ് ചെയ്തും, മുൻ വർഷങ്ങളിലെ സമർഥരായ വോളണ്ടിയർമാരെ പ്രത്യേകം പരിഗണിക്കാനും അതോടൊപ്പം താൽപ്പര്യമുള്ളവർക്ക് നിബന്ധനകളോടെ അവസരം നൽകാനുമാണ് ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം. ആ നിലയിൽ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്.

ഹജ്ജ് ക്യാമ്പ് സംഘാടനത്തിനായി മൂന്ന് എംബാർക്കേഷൻ പോയിന്റുകളിലും അതത് ജില്ലകളിലെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനികളെയും ബന്ധപ്പെട്ടവരെയും ഉൾപ്പെടുത്തിക്കൊണ്ട് തന്നെ വിപുലമായ ക്യാമ്പ് ഓർഗനൈസിങ് കമ്മിറ്റി രൂപീകരിക്കുകയും ഇതിന്റെ കീഴിൽ വിവിധ സബ് കമ്മിറ്റികളിലായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്. ഹജ്ജ് തീർഥാടന യാത്ര അടുത്ത ദിവസം ആരംഭിക്കാനിരിക്കെ പ്രവർത്തനങ്ങളെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള നീക്കങ്ങൾ ആരിൽ നിന്നും ഉണ്ടാവരുതെന്നും ഹജ്ജ് ക്യാമ്പ് പ്രവർത്തനങ്ങളിൽ കക്ഷി, സംഘടനാ ഭേദമന്യേ എല്ലാവരും സഹകരിച്ചു പ്രവർത്തിക്കണമെന്നും ഹജ്ജ് കമ്മിറ്റി ഭാരവാഹികൾ അഭ്യർഥിച്ചു.

TAGS :

Next Story