Quantcast

ഹജ്ജ് തീർഥാടകരെ കാത്ത് നെടുമ്പാശേരി; ആദ്യ വിമാനം ജൂൺ ഏഴിന്

ക്യാമ്പിൽ ഹാജിമാർക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    30 May 2023 11:59 AM GMT

ഹജ്ജ് തീർഥാടകരെ കാത്ത് നെടുമ്പാശേരി; ആദ്യ വിമാനം ജൂൺ ഏഴിന്
X

കൊച്ചി: ഹജ്ജ് തീർഥാടകരെ കാത്ത് നെടുമ്പാശേരി വിമാനത്താവളം. ഹജ്ജ് തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്.സംസ്ഥാനത്തെ എട്ട് ജില്ലകളിലെയും ലക്ഷദ്വീപിലെയും തീർഥാടകരാണ് കൊച്ചി വഴി മക്കയിലേക്ക് പോകുന്നത്.

ജൂൺ ഏഴിനാണ് നെടുമ്പാശേരിയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം.സിയാൽ ഏവിയേഷൻ അക്കാദമിയോട് ചേർന്ന ഒന്നേകാൽ ലക്ഷം ചതുരശ്ര അടിയിലാണ് നെടുമ്പാശേരിയിലെ ഹജ്ജ് ക്യാമ്പ്.600 പേർക്ക് ഇരിക്കാവുന്ന ഹാൾ, അലോപ്പതി, ഹോമിയോ ആശുപത്രികൾ തുടങ്ങി ഹജ്ജ് കമ്മിറ്റി ഓഫീസ് വരെ ഇവിടെ സജ്ജമാണ്.

തീർഥാടകരുടെ എല്ലാ ആവശ്യങ്ങളും നിർവഹിക്കാൻ ഇവിടെ സൗകര്യമുണ്ട്.ജൂൺ ഏഴിനാണ് നെടുമ്പാശേരി വഴിയുള്ള ഹജ്ജ് യാത്ര ആരംഭിക്കുന്നത്.ജൂൺ 21 വരെ ഹജ്ജ് വിമാനങ്ങൾ സർവീസ് നടത്തും.കൊച്ചി വഴി യാത്ര ചെയ്യുന്ന 2407 തീർഥാടകരിൽ163 പേർ ലക്ഷദ്വീപിൽ നിന്നുള്ളവരാണ്.തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിൽ നിന്നുള്ള തീർഥാടകരാണ് നെടുമ്പാശേരി വഴി മക്കയിലേക്ക് പോകുന്നത്.


TAGS :

Next Story