ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ യാത്ര അനിശ്ചിതത്വത്തില്‍
സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനു പോകുന്ന 149 ഹാജിമാര്‍ക്ക് ഇതുവരെ യാത്രാക്രമീകരണങ്ങളൊരുക്കാന്‍ അഡ്മിനിസ്ട്രേഷന്‍ തയ്യാറായിട്ടില്ല
കൊച്ചി: ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ യാത്ര അനിശ്ചിതത്വത്തില്‍. സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനു പോകുന്ന 149 ഹാജിമാര്‍ക്ക് ഇതുവരെ യാത്രാക്രമീകരണങ്ങളൊരുക്കാന്‍ അഡ്മിനിസ്ട്രേഷന്‍ തയ്യാറായിട്ടില്ല. ദ്വീപില്‍ ഇത്തവണ ഹജ്ജ് കമ്മിറ്റി പോലും രൂപീകരിച്ചിട്ടില്ല.
ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ഥാടകര്‍ പുറപ്പെടുന്നത് മുതല്‍ ഹജ്ജ് കഴിഞ്ഞ് ദ്വീപില്‍ തിരിച്ചെത്തുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് ദ്വീപ് ഭരണകൂടമാണ് സാധാരണയായി സംവിധാനമേര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ തീര്‍ഥാടകര്‍ക്ക് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. യാത്ര പുറപ്പെടാനായി ഹാജിമാര്‍ ഒരുങ്ങിയെങ്കിലും ദ്വീപില്‍ ഹജ്ജ് കമ്മിറ്റി പോലും രൂപീകരിച്ചിട്ടില്ല. ഹജ്ജ് എക്സിക്യൂട്ടീവ് ഓഫീസറെയും നിയമിച്ചിട്ടില്ല.
ദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് കപ്പല്‍ ഷെഡ്യൂള്‍ ചെയ്ത് കൊടുക്കാമെന്ന് മാത്രമാണ് അഡ്മിനിസ്ട്രേഷന്‍ പറയുന്നത്. കൊച്ചിയിലെ താമസ സൗകര്യം ഹാജിമാര്‍ സ്വന്തം നിലക്ക് കണ്ടെത്തേണ്ടിവരും. ഹാജിമാരുടെ സഹായത്തിനായി സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായേക്കില്ല. സര്‍ക്കാര്‍ ക്വാട്ടയില്‍ ഈ വര്‍ഷം ഹജ്ജിന് അനുമതി നേടിയ ദ്വീപിലെ 149 ഹാജിമാരാണ് യാത്ര സംബന്ധിച്ച അനിശ്ചിതത്വത്തില്‍ കഴിയുന്നത്.
Adjust Story Font
16