അപേക്ഷ സ്വീകരിക്കൽ ആരംഭിക്കാത്തത് ഹജ്ജിനെ ബാധിക്കില്ല: ഹജ്ജ് കമ്മിറ്റി ചെയർമാൻ
കേരളത്തിൽ മൂന്ന് വിമാനത്താവളങ്ങൾ ഹജ്ജ് എംബാർക്കേഷൻ പോയിൻറാക്കിയ തീരുമാനം സ്വാഗതാർഹമാണെന്നും സി മുഹമ്മദ് ഫൈസി
ഈ വർഷത്തെ ഹജ്ജ് അപേക്ഷ സ്വീകരിക്കൽ ആരംഭിക്കാത്തത് ഹജ്ജ് തീർത്ഥാടനത്തെ ബാധിക്കില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി.
ഓൺലൈനായതിനാൽ നടപടി ക്രമങ്ങകൾ വേഗത്തിൽ പൂർത്തിയാകും. കേരളത്തിൽ മൂന്ന് വിമാനത്താവളങ്ങൾ ഹജ്ജ് എംബാർക്കേഷൻ പോയിൻറാക്കിയ തീരുമാനം സ്വാഗതാർഹമാണെന്നും സി മുഹമ്മദ് ഫൈസി മീഡിയവണിനോട് പറഞ്ഞു.
ഈ വർഷത്തെ ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് വൈകുന്നുവെന്നും , ഹജ്ജ് തീർത്ഥാടനത്തെ ബാധിക്കുമെന്നുമുള്ള ആശങ്കകൾക്കാണ് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻറെ വിശദീകരണം. ഓൺലൈൻ നടപടിക്രമങ്ങളായതിനാൽ ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കൽ മുതൽ വിസയടക്കമുള്ളവ വേഗത്തിൽ പൂർത്തിയാക്കാനാകുമെന്ന് സി മുഹമ്മദ് ഫൈസി പറഞ്ഞു.
കേരളത്തിൽ നിന്ന് ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളായി മൂന്ന് എംബാർക്കേഷൻ പോയിൻറ് അനുവദിച്ച തീരുമാനത്തെ ഹജ്ജ് കമ്മറ്റി ചെയർമാൻ സ്വാഗതം ചെയ്തു. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളാണ് കേരളത്തിൽ നിന്നുള്ള ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങൾ.
കേന്ദ്ര ഹജ്ജ് കമ്മറ്റി അടുത്ത അഞ്ച് വർഷത്തേക്കായി പ്രഖ്യാപിച്ച ഹജ്ജ് പോളിസി പ്രകാരം തുടർ നടപടികൾക്കായി സംസ്ഥാന ഹജ്ജ് കമ്മറ്റി സജ്ജമാണ്. അപേക്ഷ സ്വീകരിക്കുന്നതിനടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു.
Adjust Story Font
16