Quantcast

ഹജ്ജ്: കണ്ണൂർ വിമാനത്താവളത്തിനും അനുമതി നൽകണമെന്ന് പാർലമെന്റിൽ കെ. സുധാകരൻ

കോവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങൾ ഇത്തവണയും പുനഃസ്ഥാപിച്ചിട്ടില്ല. 80 ശതമാനം ഹജ്ജ് തീർത്ഥാടകരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിന് അനുമതിയില്ല. മലബാറിൽ നിന്ന് കുടക്, ലക്ഷദ്വീപ്, പുതുശ്ശേരി, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ദീർഘയാത്ര ചെയ്തുവേണം കൊച്ചിയിലെത്താൻ.

MediaOne Logo

Web Desk

  • Published:

    10 Dec 2021 1:48 PM GMT

ഹജ്ജ്: കണ്ണൂർ വിമാനത്താവളത്തിനും അനുമതി നൽകണമെന്ന് പാർലമെന്റിൽ കെ. സുധാകരൻ
X

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് കെ. സുധാകരൻ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. നിലവിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് അനുമതിയുള്ളത്.

കോവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങൾ ഇത്തവണയും പുനഃസ്ഥാപിച്ചിട്ടില്ല. 80 ശതമാനം ഹജ്ജ് തീർത്ഥാടകരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിന് അനുമതിയില്ല. മലബാറിൽ നിന്ന് കുടക്, ലക്ഷദ്വീപ്, പുതുശ്ശേരി, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ദീർഘയാത്ര ചെയ്തുവേണം കൊച്ചിയിലെത്താൻ.

തീർത്ഥാടകർക്ക് സൗകര്യമൊരുക്കാൻ 95000 ചതുരശ്ര അടി ടെർമിനലുകള്ള കണ്ണൂർ വിമാനത്താവളത്തിലുള്ള 3050 മീറ്റർ റൺവേ വലിയ വിമാനങ്ങൾക്ക് അനുയോജ്യമാണ്. തീർത്ഥാടകരുടെ സൗകര്യം പ്രമാണിച്ച് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടകർക്ക് അനുമതി നൽകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

TAGS :

Next Story