ഹക്കീം ഫൈസിക്കെതിരായ നടപടി; വിശദീകരണ യോഗം വിളിച്ച് സമസ്ത
സമസ്തയുടെയും പോഷക സംഘടകളുടെയും കൗൺസിലർമാരാണ് യോഗത്തിൽ പങ്കെടുക്കുക
മലപ്പുറം: അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്തയിൽ നിന്ന് പുറത്താക്കിയതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കാൻ സമസ്ത യോഗം വിളിച്ചു. ചേളാരിയിലെ സമസ്ത ആസ്ഥാനത്ത് ശനിയാഴ്ചയാണ് യോഗം. സമസ്തയുടെയും പോഷക സംഘടകളുടെയും കൗൺസിലർമാരാണ് യോഗത്തിൽ പങ്കെടുക്കുക. എസ്.വൈ എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് യോഗം വിളിച്ചു ചേർക്കുന്നത്.
അതേസമയം, അബ്ദുൽ ഹക്കീം ഫൈസിയെ സി ഐ സിയിൽ നിന്നും പുറത്താക്കാൻ സമസ്ത ആവശ്യപ്പെടും. സി ഐ സി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളോടാകും സമസ്ത ആവശ്യം ഉന്നയിക്കുക. വിശദീകരണം പോലും തേടാതെയുള്ള പുറത്താക്കലിൽ സി ഐ സിക്ക് വലിയ അതൃപ്തിയുണ്ട്
കോ ഓർഡിനേഷൻ ഓഫ് ഇസ് ലാമിക് കോളജസിന്റെ ജനറൽ സെക്രട്ടറിയായ ഹക്കീം ഫൈസിയെ സമസതയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കാനാണ് ഇന്നലെ കോഴിക്കോട് ചേർന്ന് സമസ്ത മുശാവറ തീരുമാനിച്ചത്. സി ഐ സി സമസ്തയുടെ പോഷക സംഘനടനയോ സംവിധാനമോ അല്ലാത്തതിനാൽ സമസ്തക്ക് നേരിട്ട് തീരുമാനമെടുക്കാനാവില്ല. എന്നാൽ സമസ്തക്ക് കീഴിലെ കോളജുകളിലാണ് സി ഐ സി യുടെ വാഫി വഫിയ്യ കോഴ്‌സുകള് പഠിപ്പിക്കുന്നത്. സമസ്തയിൽ നിന്ന് പുറത്താക്കിയ ഒരാൾ സി ഐ സിയുടെ സുപ്രധാന സ്ഥാനത്തിരിക്കുന്നത് ശരിയല്ലെന്ന നിലപാട് സംഘടനക്കുള്ളത്. അതിനാൽ അബ്ദുല് ഹക്കീം ഫൈസിയെ സി ഐ സിയുടെ ജനറല് സെക്രട്ടറിയടക്കമുള്ള സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കണമെന്ന സി ഐ സിയുടെ അധ്യക്ഷനായ സാദിഖലി ശിഹാബ് തങ്ങളോട് ആവശ്യപ്പെടാന് സമസ്ത നേതൃത്വം തീരുമാനിച്ചു.
സമസ്തയുമായുള്ള ചർച്ചക്ക് ശേഷം തീരുമാനമെടുക്കുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചു. ആദർശവ്യതിയാനം ഉൾപ്പെടെ ആരോപിച്ച് ഹക്കീം ഫൈസി പുറത്താക്കിയ സമസ്ത അദ്ദേഹത്തോട് വിശദീകരണം പോലും തേടിയില്ലെന്നത് സി ഐ സി അണികളിൽക്കിടയിൽ വലിയ അതൃപ്തിയായി പുകയുന്നുണ്ട്.
Adjust Story Font
16