മലപ്പുറത്ത് ഹാൻസിന്റെ വ്യാജ ഫാക്ടറി കണ്ടെത്തി
മലപ്പുറത്ത് നിരോധിത ലഹരി ഉൽപ്പന്നമായ ഹാൻസിന്റെ വ്യാജ ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലാണ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ഫാക്ടറി പ്രവർത്തിച്ചത്. ഉടമയും മൂന്ന് ജീവനക്കാരും അറസ്റ്റിലായി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് ഹാൻസ് എത്തിക്കുന്നത് ഈ ഫാക്ടറിയിൽ നിന്നാണെന്നും കണ്ടെത്തി. ഉടമ പട്ടാമ്പി വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ, ജീവനക്കാരായ വേങ്ങര വലിയോറ അഫ്സൽ, കൊളപ്പുറം സ്വദേശി സുഹൈൽ, ഡൽഹി സ്വദേശി അസ്ലം എന്നിവരാണ് അറസ്റ്റിലായത്.
Next Story
Adjust Story Font
16