Quantcast

പി. വി അൻവറിൻ്റെ പിന്തുണയിൽ സന്തോഷം; രാഹുൽ മാങ്കൂട്ടത്തിൽ

ബിജെപിയെ സഹായിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്ന് പി. കെ ഫിറോസ്

MediaOne Logo

Web Desk

  • Published:

    24 Oct 2024 1:26 AM GMT

പി. വി അൻവറിൻ്റെ പിന്തുണയിൽ സന്തോഷം; രാഹുൽ മാങ്കൂട്ടത്തിൽ
X

പാലക്കാട്: പി. വി അൻവറിൻ്റെ പിന്തുണയിൽ സന്തോഷമുണ്ടെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. വർഗീയ ശക്തികളെ പരജയപെടുത്താൻ എല്ലാവരുടെ പിന്തുണയും ആവശ്യമാണെന്ന് രാഹുൽ പറഞ്ഞു.

പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും എതിർക്കുന്നരെ നിശബ്ദരാക്കുകയും വേട്ടയാടുകയും ചെയ്യുന്ന സർക്കാർ നിലപാട് തുടരുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

എൽഡിഎഫ് - ബിജെപി ഡീലിൻ്റെ വ്യക്തമായ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പോലീസ് നീക്കമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് ആരോപിച്ചു. രാഹുലിനെ മണ്ഡലത്തിൽ നിന്നും മാറ്റിനിർത്തി ബിജെപിയെ സഹായിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും ഫിറോസ് പറഞ്ഞു. പി. വി അൻവറിൻ്റെ പിന്തുണ സ്വാഗതം ചെയ്യുന്നതായും ഫിറോസ് കൂട്ടിച്ചേർത്തു.

പാലക്കാട് മണ്ഡലത്തിൽ എല്‍ഡിഎഫ് - യുഡിഎഫ് സ്ഥാനാർഥികള്‍ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പി. വി അൻവർ പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫിന്റെ ആത്മവിശ്വാസം വർധിച്ചു. മണ്ഡലത്തിലെ വിവിധ മേഖലകളിലായി സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികളും പുരോഗമിക്കുകയാണ്.

TAGS :

Next Story