സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പൊലീസ്
കേസ് അവസാനിപ്പിക്കണമെന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് പൊലീസ്. കേസ് അവസാനിപ്പിക്കണമെന്നും പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിനെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.
പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്രകുമാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതി. ജോലി വാഗ്ദാനം ചെയ്ത് ഒരു ഗാനരചയിതാവിന്‍റെ വീട്ടിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്‌തെന്നും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. ഇതില്‍ പൊലീസ് ബാലചന്ദ്രകുമാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ യുവതി ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.
തുടര്‍ന്നാണ് അന്വേഷണം നടത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പിച്ചത്. പരാതി വ്യാജമാമെന്നും ക്യത്യമായ ഗൂഡാലോചനയോടെയാണ് പരാതി നല്‍കിയിട്ടുള്ളതെന്നും പോലിസ് റിപ്പോര്‍ട്ടിലുണ്ട്. ദിലീപിന്‍റെ മുന്‍ മാനേജര്‍ക്കും ചില ഓണ്‍ലൈന്‍ പ്രവര്‍ത്തകര്‍ക്കും ഇതില്‍ പങ്കുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സത്യം വിജയിച്ചെന്നും തനിക്കെതിരെയുള്ള പരാതിക്ക് പിന്നീല്‍ ദിലീപും സുഹൃത്തുക്കളുമാണെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ പ്രതികരണം.എന്നാല്‍ പൊലീസ് റിപ്പോര്‍ട്ട് തെറ്റാണെന്നും തന്‍റെ പരാതിയില്‍ അന്വേഷണം നടത്തിയില്ലെന്നും ആരോപിച്ച് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു.
Adjust Story Font
16