Quantcast

അധിക്ഷേപിച്ചു, സ്‌റ്റേഷനിൽ നിന്ന് ഇറക്കിവിട്ടു; എസ്‌ഐക്കെതിരെ വനിതാ സിപിഒ

സംഭവത്തിന് പിന്നാലെ വിശ്രമ മുറിയിൽ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ സഹപ്രവർത്തകർ വാതിൽ ചവിട്ടി പൊളിച്ചാണ് പുറത്തിറക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-01-14 09:27:34.0

Published:

14 Jan 2023 9:25 AM GMT

child attack in malappuram
X

എറണാാകുളം: പനങ്ങാട് സ്‌റ്റേഷനിലെ വനിതാ സിപിഒക്ക് എസ്‌ഐയുടെ മാനസിക പീഡനമെന്ന് പരാതി. എസ് ഐ ജിൻസൺ ഡൊമിനിക്കിനെതിരെയാണ് പരാതി. മാനസിക പീഡനം ചോദ്യം ചെയ്ത സിപിഒയെ എസ്‌ഐ അധിക്ഷേപിച്ച് ഇറക്കിവിട്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് പിന്നാലെ വിശ്രമ മുറിയിൽ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ സഹപ്രവർത്തകർ വാതിൽ ചവിട്ടി പൊളിച്ചാണ് പുറത്തിറക്കിയത്. ഇന്ന് രാവിലെയാണ് സ്റ്റേഷനിൽ നാടകീയ സംഭവം ഉണ്ടായത്.

സംഭവത്തിൽ ഡിസിപി അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡ്യൂട്ടിയെ ചൊല്ലി സ്റ്റേഷനിൽ എസ്ഐയും ഉദ്യോഗസ്ഥരും തമ്മിൽ ഭിന്നതയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

TAGS :

Next Story