വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; പ്രോസിക്യൂഷൻ നടപടി സർക്കാർ മനപ്പൂർവം വൈകിപ്പിക്കുകയാണോ എന്ന ആശങ്കയുണ്ട്: ഹർഷിന
ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയുള്ള അപേക്ഷ കഴിഞ്ഞ ദിവസം കമ്മീഷണർ ഓഫീസിൽനിന്ന് മടക്കി അയച്ചിരുന്നു.
കോഴിക്കോട്: വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പ്രോസിക്യൂഷൻ നടപടി സർക്കാർ മനപ്പൂർവം വൈകിപ്പിക്കുകയാണോ എന്ന ആശങ്കയുണ്ടെന്ന് പരാതിക്കാരിയായ ഹർഷിന. ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയുള്ള അപേക്ഷ കഴിഞ്ഞ ദിവസം കമ്മീഷണർ ഓഫീസിൽനിന്ന് മടക്കി അയച്ചിരുന്നു. മെഡിക്കൽ കോളജ് എ.സി.പിയുടെ അപേക്ഷയാണ് തിരിച്ചയച്ചത്.
അപേക്ഷ സമർപ്പിച്ച് ഒരുമാസത്തിന് ശേഷമാണ് അപേക്ഷ തിരിച്ചയച്ചിരിക്കുന്നത്. തിരുത്തലുകൾ വേണമെന്ന് ആവശ്യപ്പെട്ടാണ് നടപടി. കഴിഞ്ഞ മാസം 22നാണ് എ.സി.പി കമ്മീഷണർ ഓഫീസിൽ അപേക്ഷ നൽകിയത്. ഹർഷിനയുടെ സ്‌കാനിങ് നടത്തിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നും ചില തീയതികളിൽ ആശയക്കുഴപ്പമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തിരിച്ചയച്ചത്.
Next Story
Adjust Story Font
16