Quantcast

'ഒരു കോടി നഷ്ടപരിഹാരം വേണം'; ഹർഷിന ഹൈക്കോടതിയിലേക്ക്

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച കേസിൽ ചൊവ്വാഴ്ച കുന്ദമംഗലം കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കും

MediaOne Logo

Web Desk

  • Updated:

    2023-12-24 06:48:40.0

Published:

24 Dec 2023 5:16 AM GMT

Harshina,
X

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർഷിന സമരസമിതി ഹൈക്കോടതിയിലേക്ക്. ഒരു കോടി രൂപയാണു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ച ശേഷം ഹൈക്കോടതിയിൽ ഹരജി നൽകുമെന്ന് ഹർഷിന അറിയിച്ചു. കോടതി ചെലവിനുള്ള പണം നാട്ടുകാരിൽനിന്ന് പിരിച്ചെടുക്കും.

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച കേസിൽ കുറ്റപത്രം ചൊവ്വാഴ്ച കുന്ദമംഗലം കോടതിയിൽ സമർപ്പിക്കും. കേസിൽ ഡോക്ടർമാരെയും നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ ആരോഗ്യവകുപ്പ് അനുമതി നൽകിയിരുന്നു.

മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസർ ഡോ. സി.കെ രമേശൻ, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും മലപ്പുറം സ്വദേശിനിയുമായ ഡോ. എം. ഷഹന, മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴി എം. രഹന, ദേവഗിരി കളപ്പുരയിൽ കെ.ജി മഞ്ജു എന്നിവരാണ് യഥാക്രമം കേസിലെ ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ. ഇവർക്കെതിരെ കുറ്റപത്രം നൽകാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് അനുമതി നൽകിയത്.

Summary: Harshina Samara Samiti to file a petition in the High Court seeking compensation of Rs 1 crore in the incident of forgetting the forceps in the stomach during the delivery operation.

TAGS :

Next Story