ഹർത്താൽ ജപ്തി: സ്വാഭാവിക നീതി നിഷേധിക്കരുത്-ഐ.എസ്.എം
വിയോജിപ്പുകളെ ബുൾഡോസറുകൾ കൊണ്ട് നേരിടുന്ന ഉത്തരേന്ത്യൻ സമീപനത്തിന്റെ ആവർത്തനമായി ജപ്തി നടപടികൾ മാറരുതെന്നും ഐ.എസ്.എം വാർത്താക്കുറിപ്പിൽ പറഞ്ഞു.
കോഴിക്കോട്: ഹർത്താലിൽ നാശനഷ്ടമുണ്ടായതിന്റെ പേരിൽ സ്വാഭാവിക നീതി നിഷേധിക്കുന്ന സമീപനം ഉണ്ടാവരുതെന്ന് ഐ.എസ്.എം. പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ട് കെട്ടാനുള്ള ധൃതിപിടിച്ച നീക്കം അസ്വാഭാവികമാണ്. രാഷ്ട്രീയ പാർട്ടികളും അല്ലാത്തവരും നിരവധി ഹർത്താലുകൾ കേരളത്തിൽ നടത്തിയിട്ടുണ്ട്. വിയോജിപ്പുകളെ ബുൾഡോസറുകൾ കൊണ്ട് നേരിടുന്ന ഉത്തരേന്ത്യൻ സമീപനത്തിന്റെ ആവർത്തനമായി ജപ്തി നടപടികൾ മാറരുതെന്നും ഐ.എസ്.എം വാർത്താക്കുറിപ്പിൽ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ, വെൽഫെയർ പാർട്ടി, സോളിഡാരിറ്റി തുടങ്ങിയവരും തിരക്കിട്ട ജപ്തി നടപടികൾക്കെതിരെ രംഗത്ത് വന്നിരുന്നു. പോപുലർ ഫ്രണ്ട് നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയതതിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താലിൽ നാശനഷ്ടമുണ്ടാക്കിയതിനാണ് ജപ്തി നടപടിക്ക് ഹൈക്കോടതി ഉത്തരവിട്ടത്.
Also Read:സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്
Also Read:പോപുലർ ഫ്രണ്ട് ഹർത്താലിൽ 86 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് സർക്കാർ ഹൈക്കോടതിയിൽ
Adjust Story Font
16