Quantcast

ഹർത്താൽ: ക്രമസമാധാനം ഉറപ്പാക്കാൻ ഡിജിപിയുടെ നിർദേശം; കടകൾ അടപ്പിച്ചാൽ ഉടനടി അറസ്റ്റ്

സമരക്കാർ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനും നിർദേശിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-09-22 15:08:16.0

Published:

22 Sep 2022 2:22 PM GMT

ഹർത്താൽ: ക്രമസമാധാനം ഉറപ്പാക്കാൻ ഡിജിപിയുടെ നിർദേശം; കടകൾ അടപ്പിച്ചാൽ ഉടനടി അറസ്റ്റ്
X

തിരുവനന്തപുരം: പോപുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ നാളെ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.

അക്രമത്തിൽ ഏർപ്പെടുന്നവർ, നിയമലംഘകർ, കടകൾ നിർബന്ധമായി അടപ്പിക്കുന്നവർ എന്നിവർക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും. സമരക്കാർ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനും നിർദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവൻ പോലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പോലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേൽനോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാർ, സോണൽ ഐ.ജിമാർ, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവർക്കാണ്.

പോപുലർ ഫ്രണ്ട് ദേശീയ, സംസ്ഥാന നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തത്. 15 സംസ്ഥാനങ്ങളിലായി 93 പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് ഇന്ന് എൻഐഎയും ഇ.ഡിയും റെയ്ഡ് നടത്തിയത്. കേരളത്തിലെ 39 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.

TAGS :

Next Story