Quantcast

ഇടുക്കിയിൽ ഹർത്താൽ തുടങ്ങി; കുമളിയിലും ശാന്തൻപാറയിലും വാഹനങ്ങൾ തടഞ്ഞു

തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, കുമളി, മൂന്നാർ മേഖലകളിൽ കടകൾ അടഞ്ഞു കിടക്കുന്നു

MediaOne Logo

Web Desk

  • Published:

    10 Jun 2022 5:33 AM GMT

ഇടുക്കിയിൽ ഹർത്താൽ തുടങ്ങി; കുമളിയിലും ശാന്തൻപാറയിലും വാഹനങ്ങൾ തടഞ്ഞു
X

തൊടുപുഴ: വ​ന​മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രിം ​കോ​ട​തി ഉ​ത്ത​ര​വിനെതിരെ ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താൽ ആരംഭിച്ചു.

കുമളിയിലും ശാന്തൻപാറയിലും സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഹർത്താലിനോടിന് സഹകരിക്കണമെന്നാവശ്യപ്പെട്ടാണ് തടഞ്ഞത്. കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം വാഹനങ്ങൾ കടത്തിവിട്ടു. കടകൾ അടഞ്ഞുകിടക്കുന്നു. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിൽ ഓടുന്നത്. കെഎസ്ആർടിസി സ്വകാര്യ ബസുകൾ ദീർഘദൂര സർവീസുകൾ നടത്തുന്നുണ്ട്. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, കുമളി, മൂന്നാർ മേഖലകളിൽ കടകൾ അടഞ്ഞു കിടക്കുന്നു.

തോട്ടം മേഖലകളിൽ ജോലിക്കെത്തിയവരുടെ എണ്ണത്തിലും കുറവുണ്ട്. കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകൾ വിജനമാണ്. സംരക്ഷിത വനത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലയാക്കിയുള്ള സുപ്രിംകോടതി ഉത്തരവിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറുമണിവരെയാണ് ഹർത്താൽ.

TAGS :

Next Story