Quantcast

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

പ്രതിയെ കണ്ടെത്താൻ സഹായിച്ച സി.സി.ടി.വി ദൃശ്യങ്ങൾ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    4 March 2024 12:57 AM

Hassankutty, the accused in the case of abduction of a two-year-old girl in Petta, Thiruvananthapuram, will be produced in court today.
X

തിരുവനന്തപുരം: പേട്ടയിൽ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസ്സൻകുട്ടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോടതിയിൽ ഹാജരാക്കും മുമ്പ് പ്രതിയെയും കൊണ്ട് പൊലീസ്, കുട്ടിയെ കിടത്തിയ സ്ഥലം പരിശോധിക്കും. പ്രതിയുടെ മൊഴിപ്രകാരം പറയുന്ന സ്ഥലം തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാൻ വേണ്ടിയാണിത്. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതിയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും വേണ്ടിയാണിത്.

കുട്ടിയെ കൈയിൽ വെച്ച മണിക്കൂറുകളിൽ പ്രതി എന്ത് ചെയ്തു എന്നതിൽ പൊലീസിന് ഇപ്പോഴും ഊഹം മാത്രമേയുള്ളൂ. ഇക്കാര്യത്തിൽ വ്യക്തത വേണം. ഇതിനായി പ്രതിയെ കൂടുതൽ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് പൊലീസ്. പ്രതിയെ കണ്ടെത്താൻ സഹായിച്ച സി.സി.ടി.വി ദൃശ്യങ്ങൾ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. ഇന്നലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.



TAGS :

Next Story