Quantcast

സൈബർ സഖാക്കളുടെ നേതൃത്വത്തിൽ ഷാഫിക്കെതിരെ വിദ്വേഷ പ്രചാരണം നടന്നു: എം.എം ഹസൻ

വർഗീയ പ്രചാരണത്തിനെതിരെ ഈ മാസം പതിനൊന്നിന് വടകരയിൽ കെ.പി.സി.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും

MediaOne Logo

Web Desk

  • Updated:

    2024-05-04 10:30:06.0

Published:

4 May 2024 10:03 AM GMT

Hate campaign against Shafi
X

തിരുവനന്തപുരം: വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ വിഷലിപ്തമായ പ്രചാരണം നടന്നെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ. വടകരയിൽ സി.പി.എം സൈബർ സഖാക്കളുടെ നേതൃത്വത്തിലാണ് ഷാഫി പറമ്പിലിനെതിരെ പ്രചാരണം നടന്നത്. വ്യാജ വീഡിയോകൾ ഉണ്ടാക്കി ഷാഫിക്കെതിരെ അതിരൂക്ഷമായ വർഗീയ പ്രചരണം നടത്തി. വർഗീയമായ വിദ്വേഷം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷാഫിക്കെതിരെയുള്ള പ്രചരണമെന്നും ഹസൻ പറഞ്ഞു. ഇതിനെതിരെ ഈ മാസം പതിനൊന്നിന് വടകരയിൽ കെ.പി.സി.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും

രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന സി.പി.എം എം.എൽ.എ പി.വി അൻവറിന്റെ ഹീനമായ പരാമർശത്തിൽ മാപ്പ് പറയാൻ അൻവർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം കോൺഗ്രസും യു.ഡി.എഫും ഏറ്റെടുത്ത് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും യു.ഡി.എഫ് വിജയിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും മാർക്‌സിസ്റ്റ് അനുഭാവികൾ ആയിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തണമെന്നും ഹസൻ ചൂണ്ടിക്കാട്ടി.


TAGS :

Next Story