Quantcast

കളക്ട്രേറ്റ് മാര്‍ച്ച് ചിത്രം പ്രദർശിപ്പിച്ച് മതവിദ്വേഷ പ്രചാരണം; കേരള മുസ്ലിം ജമാഅത്ത് പരാതി നല്‍കി

വർഗീയ ധ്രൂവീകണവും വിദ്വേഷവും പരത്തുന്ന തല്‍പര കക്ഷികള്‍ക്കതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്

MediaOne Logo

Web Desk

  • Published:

    3 Aug 2022 3:18 PM

കളക്ട്രേറ്റ് മാര്‍ച്ച് ചിത്രം പ്രദർശിപ്പിച്ച് മതവിദ്വേഷ പ്രചാരണം; കേരള മുസ്ലിം ജമാഅത്ത് പരാതി നല്‍കി
X

സിറാജ് ദിന പത്രം തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ .എസ് നെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതില്‍ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ മാർച്ചിന്‍റെ ചിത്രങ്ങള്‍ മതവിദ്വേഷ പ്രചരണത്തിനായി ഉപയോഗിച്ചതിനെതിരെ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

മതവിദ്വേഷവും സമുദായങ്ങള്‍ തമ്മില്‍ ബോധപൂര്‍വ്വ സംഘര്‍ഷവും സൃഷ്ടിക്കാനായി തെറ്റായി പ്രചരിപ്പിക്കുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. ജില്ലാ പോലീസ് മേധാവിക്കു പുറമെ ചീഫ് സെക്രട്ടറി, ഡി ജി പി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി.

വർഗീയ ധ്രൂവീകണവും വിദ്വേഷവും പരത്തുന്ന ഇത്തരം തല്‍പര കക്ഷികള്‍ക്കതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പോസ്റ്റ് ഫെയ്‌സ് ബുക്കില്‍ നിന്നും നീക്കം ചെയ്യണമെന്നും കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി പി എം മുസ്തഫ കോഡൂർ ,നിയമ കാര്യ സെക്രട്ടറി എ അലിയാര്‍, ജില്ലാ കമ്മിറ്റി അംഗം പി സുബൈര്‍ എന്നിവര്‍ ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ പി എസ് നെ നേരില്‍ കണ്ട് പരാതി നല്‍കി.

TAGS :

Next Story