Quantcast

പേരാമ്പ്രയിലെ പ്രകോപന മുദ്രാവാക്യം വിളി; പൊലീസ് ചുമത്തിയത് നിസാരവകുപ്പുകൾ, പ്രതിഷേധം ശക്തം

കൊലവിളി മുദ്രാവാക്യം 'എഫ്.ഐ.ആറിലെത്തിയപ്പോള്‍ 'ഭാരത് മാതാ കി ജയും' 'ജയ് ജയ് ബി.ജെ.പിയുമായി

MediaOne Logo

Web Desk

  • Published:

    2 Jun 2022 3:14 AM GMT

പേരാമ്പ്രയിലെ പ്രകോപന മുദ്രാവാക്യം വിളി; പൊലീസ് ചുമത്തിയത് നിസാരവകുപ്പുകൾ, പ്രതിഷേധം ശക്തം
X

കോഴിക്കോട്: പേരാമ്പ്രയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ച് ബി.ജെ.പി നടത്തിയ പ്രകടനത്തിന് പൊലീസ് നിസാര വകുപ്പുൾ ചുമത്തിയതിനെതിരെ പ്രതിഷേധം ശക്തം. പൊലീസ് നീക്കം സംഘപരിവാറിനെ സഹായിക്കുകയാണെന്നാരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഇതിനിടെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി മെയ് 27 നും ബി.ജെ.പി പ്രകടനം നടത്തിയിരുന്നു.

മെയ് 10 നാണ് ഈ പ്രകടനം നടന്നത്. വിവിധ സംഘടനകൾ പരാതി നൽകിയപ്പോൾ പൊലീസ് കേസെടുത്തു. എന്നാൽ ചുമത്തിയത് അനുമതിയില്ലാതെ പ്രകടനം നടത്തി ഗതാഗത തടസം സൃഷ്ടിച്ചുവെന്ന വകുപ്പു മാത്രം.

കൊലവിളി മുദ്രാവാക്യമാണ് ബി.ജെ.പി പ്രവർത്തകർ മുഴക്കിയതെങ്കിലും 'എഫ്.ഐ.ആറിൽ അത് 'ഭാരത് മാതാ കി ജയും' 'ജയ് ജയ് ബി.ജെ.പിയും' മാത്രമായി ഒതുങ്ങി. മെയ് 27 ന് ബി ജെ പി നടത്തിയ പ്രകടനത്തിലും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വീണ്ടും മുഴങ്ങി.

ഇതിനെതിരെ കേസെടുക്കണെന്നാവശ്യപ്പെട്ട് പോപുലർ ഫ്രണ്ട് പേരാമ്പ്ര പൊലീസിൽ പരാതി നൽകി. എന്നാല് ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പൊലീസ് നയത്തിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ ഇന്ന് പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്കും എസ.ഡി.പി ഐ നാളെ ഡി.വൈ.എസ്പി ഓഫീസലേക്കും മാർച്ച് നടത്തുന്നുണ്ട്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്ന സംഭവങ്ങളിൽ കേസെടുക്കുന്നതിലെ വിവേചനം പൊലീസ് തിരുത്തണമെന്നാണ് ഈ സംഘടനകളുടെ ആവശ്യം.

TAGS :

Next Story