യൂത്ത് ലീഗ് പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യം; അഞ്ചുപേർ അറസ്റ്റിൽ
കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിയിലാണ് പ്രവർത്തകർ വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്.
കാഞ്ഞങ്ങാട്: മുസ്‌ലിം യൂത്തീഗ് പ്രകടനത്തിൽ വിദ്വേഷമുദ്രാവാക്യം വിളിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. കല്ലൂരാവി സ്വദേശികളായ അബ്ദുൽ സലാം (18), ഷെരീഫ് (38), കാലിച്ചാനടുക്കത്തെ ആഷിർ (25) ഇഖ്ബാൽ റോഡിലെ അയൂബ് പി.എച്ച് (45), പടന്നക്കാട് കരക്കുണ്ടിലെ പി.മുഹമ്മദ് കുഞ്ഞി (55) എന്നിവരാണ് അറസ്റ്റിലായത്. മതവികാരം വ്രണപ്പെടുത്തൽ, അന്യായമായ സംഘംചേരൽ തുടങ്ങി ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസ്.
യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഢ്യ റാലിയുടെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിലാണ് പ്രവർത്തകർ വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്. മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന രീതിയിൽ മുദ്രാവാക്യം മുഴക്കിയതിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ ഖേദം പ്രകടിപ്പിച്ചിരുന്നു.
Adjust Story Font
16