Quantcast

''പള്ളികളൊന്നും കാണില്ല; ബാങ്ക് വിളിയും കേൾക്കില്ല.. ജയ് ബോലോ ജയ് ജയ് ബോലോ'' തലശ്ശേരിയിൽ ബിജെപി റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം

യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലിയിലാണ് വിദ്വേഷ മുദ്രാവാക്യം ഉയർത്തിയത്. ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം റാലിയിൽ ഉണ്ടായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2 Dec 2021 9:52 AM

Published:

1 Dec 2021 3:10 PM

പള്ളികളൊന്നും കാണില്ല; ബാങ്ക് വിളിയും കേൾക്കില്ല.. ജയ് ബോലോ ജയ് ജയ് ബോലോ തലശ്ശേരിയിൽ ബിജെപി റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം
X

മുസ്‌ലിം പള്ളികൾ തകർക്കുമെന്ന മുദ്രാവാക്യവുമായി തലശ്ശേരിയിൽ ബിജെപി റാലി. തലശ്ശേരി പഴയ ബസ്‌സ്റ്റാൻഡ് പരിസരത്ത് ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന റാലിക്കിടെയാണ് സംഭവം. 'അഞ്ചു നേരം നിസ്‌കരിക്കാൻ പള്ളികൾ ഒന്നും കാണില്ല, ബാങ്ക് വിളിയും കേൾക്കില്ല... ജയ് ബോലോ ജയ് ജയ് ബോലോ ആർഎസ്എസ്'' എന്നീ മുദ്രാവാക്യങ്ങളാണ് ഇവർ ഉയർത്തിയത്.

യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലിയിലാണ് വിദ്വേഷ മുദ്രാവാക്യം ഉയർത്തിയത്. ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം റാലിയിൽ ഉണ്ടായിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രജ്ഞിത്ത്, കെപി സദാനന്ദൻ മാസ്റ്റർ, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി തുടങ്ങിയ നേതാക്കൾ റാലിയുടെ മുൻനിരയിലുണ്ടായിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് വിദ്വേഷം വമിപ്പിക്കുന്ന മുദ്രാവാക്യം ഉയർത്തിയത്. എന്നാൽ സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല.

ബിജെപി നേതാവായിരുന്ന സ്‌കൂൾ അധ്യാപകൻ കെടി ജയകൃഷ്ണൻ 1999 ൽ ക്ലാസ്മുറിയിൽ വെച്ചായിരുന്നു വെട്ടിക്കൊല്ലപ്പെട്ടത്. കേസിലെ പ്രതികളെല്ലാം സിപിഎം പ്രവർത്തകരായിരുന്നു.

TAGS :

Next Story