Quantcast

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം; സി.പി.എമ്മിന് സ്വന്തമായി നിലപാടില്ലെന്ന് വി.ഡി സതീശൻ

വർഗീയ ചേരിതിരിവ് തടയാൻ സർക്കാർ നടത്തുന്ന ഏതു ശ്രമങ്ങൾക്കും പ്രതിപക്ഷം പിന്തുണ നൽകുമെന്നും വി.ഡി സതീശൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-09-20 07:46:23.0

Published:

20 Sep 2021 7:43 AM GMT

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം; സി.പി.എമ്മിന് സ്വന്തമായി നിലപാടില്ലെന്ന് വി.ഡി സതീശൻ
X

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിൽ സി പി എമ്മിന് സ്വന്തമായി അഭിപ്രായമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഘർഷം തുടരട്ടെ എന്ന അജൻഡ സിപിഎമ്മിനുണ്ടോയെന്ന് സംശയമുണ്ട്.പ്രശ്നപരിഹാര ചർച്ചക്ക് സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി .

" അവർ വീണിടത്ത് കിടന്ന് ഉരുളുകയാണ്. പാർട്ടി സെക്രട്ടറിക്ക് ഈ വിഷയത്തിൽ സ്വന്തമായ അഭിപ്രായമില്ല. രണ്ട് സമുദായങ്ങളെയും തമ്മിൽ ഭിന്നിപ്പിക്കുകയെന്നത് സംഘപരിവാർ അജണ്ടയാണ്. കൊറേ നാള് കൂടി സംഘർഷം തുടരട്ടെയെന്നാണ് സർക്കാർ നിലപാട്." - പ്രതിപക്ഷ നേതാവ് പറഞ്ഞു.

വർഗീയ ചേരിതിരിവ് തടയാൻ സർക്കാർ നടത്തുന്ന ഏതു ശ്രമങ്ങൾക്കും പ്രതിപക്ഷം പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ചെയ്യാത്തത് കൊണ്ടാണ് പ്രശ്ന പരിഹാരത്തിന് തങ്ങൾ ഇറങ്ങിതിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story