Quantcast

വൈദികന്റെ വിദ്വേഷ പരാമർശം: പ്രസ്താവന തള്ളില്ല; നിലപാട് മാറ്റി തലശ്ശേരി അതിരൂപത

തലശ്ശേരി അതിരൂപത ഫാദർ ആന്റണിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞ സമയത്തും ആന്റണി അച്ചൻ കലാപത്തിന് ആഹ്വാനം നൽകിയിട്ടില്ലെന്ന അഭിപ്രായത്തിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു കേരള കത്തോലിക് യൂത്ത് മൂവ്‌മെന്റ്

MediaOne Logo

Web Desk

  • Updated:

    2022-01-28 11:44:18.0

Published:

28 Jan 2022 11:42 AM GMT

വൈദികന്റെ വിദ്വേഷ പരാമർശം: പ്രസ്താവന തള്ളില്ല; നിലപാട് മാറ്റി തലശ്ശേരി അതിരൂപത
X

കണ്ണൂർ മണിക്കല്ലിലെ ഫാദർ ആന്റണി തറേക്കടവലിന്റെ വിദ്വേഷ പ്രസംഗത്തിൽ നിലപാട് മാറ്റി തലശ്ശേരി അതിരൂപത ഫാദർ തോമസ് തെങ്ങുമ്പള്ളിൽ. മതപരിവർത്തനത്തിനും ഹലാലിനുമെതിരായ വൈദികന്റെ പ്രസ്താവന തള്ളിക്കളയാൻ തയ്യാറല്ലന്നാണ് തലശ്ശേരി അതിരൂപത വ്യക്തമാക്കിയത്. പ്രസംഗത്തിൽ ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദർ ആന്റണി തറെക്കടവിലിന്റെ വിദ്വേഷ പരാമർശം കത്തോലിക്ക സഭ നേരത്തെ തള്ളിയിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ വൈദികന് അതിരൂപത പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഇസ്ലാം മത വിശ്വാസത്തിന് എതിരായ പരാമർശം കത്തോലിക്കാ സഭയുടേയോ രൂപതയുടേയോ നിലപാടല്ലെന്നും മതസൗഹാർദത്തെ തകർക്കുന്ന ആശയങ്ങളെ അനുകൂലിക്കുന്നില്ലെന്നും തലശ്ശേരി രൂപത ചാൻസിലർ ഫാദർ തോമസ് തെങ്ങുമ്പള്ളിയാണ് നേരത്തെ അറിയിച്ചത്. തലശ്ശേരി അതിരൂപത ഫാദർ ആന്റണിയുടെ പ്രസ്താവനയെ തള്ളിക്കളഞ്ഞ സമയത്തും ആന്റണി അച്ചൻ കലാപത്തിന് ആഹ്വാനം നൽകിയിട്ടില്ലെന്ന അഭിപ്രായത്തിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു കേരള കത്തോലിക് യൂത്ത് മൂവ്‌മെന്റ്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഫാദർ ആന്റണി തറെക്കടവിലിനെതിരെ കേസ് എടുത്തിരുന്നു. മണിക്കടവ് സെന്റ് തോമസ് ചർച്ചിലെ പെരുന്നാൾ പ്രഭാഷണത്തിനിടെ ആയിരുന്നു വിദ്വേഷ പ്രസംഗം. സമൂഹത്തിൽ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് കേസ്. ഉളിക്കൽ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്.

TAGS :

Next Story