വിദ്വേഷ പ്രസംഗം; വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തം
ഓന്തിനെ പോലെ നിറംമാറുന്ന വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് മലപ്പുറത്തിന് ആവശ്യമില്ലെന്ന് പി.കെ ബഷീർ എംഎല്‍എ

മലപ്പുറം: മലപ്പുറം ജില്ലയ്ക്കെതിരായ വിദ്വേഷം പ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തം. വെള്ളാപ്പള്ളിക്കെതിരെ മുസ്‍ലിം ലീഗ്, പി.ഡി.പി, എഐവൈഎഫ് തുടങ്ങിയവർ പരാതി നൽകിയിരുന്നു.
വിദ്വേഷ പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് എടക്കര പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.വെള്ളാപ്പള്ളിയുടെ പ്രസ്താവന മതസ്പർദ്ധയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയാണെന്ന് പരാതിയിൽ പറയുന്നു. വെള്ളാപ്പള്ളി നടേശനെതിരെ മലപ്പുറം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയും പ്രതിഷേധിച്ചു.
ഓന്തിനെ പോലെ നിറംമാറുന്ന വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് മലപ്പുറത്തിന് ആവശ്യമില്ലെന്ന് പി.കെ.ബഷീർ എംഎല്‍എ പ്രതികരിച്ചു.
Next Story
Adjust Story Font
16