Quantcast

സംശയാസ്പദ ചോദ്യങ്ങളുമായി യുഎസ് കമ്പനിയുടെ സർവേ; കേന്ദ്രം അന്വേഷിക്കണമെന്ന് ഹൈക്കോടതി

സർവേയിലെ ചോദ്യങ്ങൾ മുസ്‌ലിം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പേരിൽ ഫോർട്ട് പൊലീസ് കേസെടുത്തിരുന്നു

MediaOne Logo

Web Desk

  • Published:

    18 Nov 2024 1:03 PM GMT

kerala high court
X

കൊച്ചി: രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും മതസൗഹാർദത്തിനും ഭീഷണിയാകുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ യുഎസ് കമ്പനി സംശയകരമായ സർവേ നടത്തിയതിൽ കേന്ദ്രസർക്കാർ അന്വേഷണം നടത്തണമെന്നു ഹൈക്കോടതി. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ അന്വേഷണോദ്യോഗസ്ഥൻ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര, വിദേശകാര്യ മന്ത്രാലയ സെക്രട്ടറിമാർക്ക് ഒരു മാസത്തിനകം കൈമാറണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ നിർദേശിച്ചു. 2010 ൽ നടന്ന സർവേ സംബന്ധിച്ച് സംസ്ഥാന പൊലീസിന്റെ അന്വേഷണം മതിയാകില്ലെന്നു കോടതി വിലയിരുത്തി.

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ടിഎൻഎസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും എക്സിക്യൂട്ടീവ് ഡയറക്ടറും നൽകിയ ഹർജിയാണു പരിഗണിച്ചത്. കേസ് റദ്ദാക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. വാഷിങ്ടൻ ഡിസി കേന്ദ്രമായ പ്രിൻസ്റ്റൻ സർവേ റിസർച് അസോഷ്യേറ്റ്സിനായി (പിഎസ്ആർഎ) ടെയ്‌ലർ നെൽസൻ സോഫ്രസ് (ടിഎൻഎസ്) ഇന്ത്യ 2010 ഒക്ടോബർ രണ്ടിന് തിരുവനന്തപുരം അട്ടക്കുളങ്ങര ഫ്രണ്ട്സ് നഗറിൽ നടത്തിയ സർവേ ക്രമസമാധാനപ്രശ്നത്തിന് കാരണമായിരുന്നു.

സർവേയിലെ ചോദ്യങ്ങൾ മുസ്‌ലിം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പേരിൽ ഫോർട്ട് പൊലീസ് കേസെടുക്കുകയും ചെയ്​തു. സംശയമുണർത്തുന്ന ചോദ്യങ്ങളുമായി വിദേശകമ്പനി നമ്മുടെ രാജ്യത്ത്​ സർവേ നടത്തിയത് ആശ്ചര്യമുണ്ടാക്കുന്നുവെന്നും, ഇത്തരം സർവേകൾ മതസൗഹാർദത്തെയും രാജ്യസുരക്ഷയെയും ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

TAGS :

Next Story