Quantcast

മുണ്ടക്കൈ ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി; എസ്റ്റേറ്റ് ഉടമകളുടെ ഹരജി തള്ളി

എൽസ്റ്റൺ, ഹാരിസൺ എസ്റ്റേറ്റുകൾ സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്

MediaOne Logo

Web Desk

  • Updated:

    2024-12-27 07:42:09.0

Published:

27 Dec 2024 5:21 AM GMT

മുണ്ടക്കൈ ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി; എസ്റ്റേറ്റ് ഉടമകളുടെ ഹരജി തള്ളി
X

എറണാകുളം: മുണ്ടക്കൈ ദുരന്തത്തിൽ പെട്ടവർക്കായുള്ള ടൗൺഷിപ്പിനായി ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ഭൂമി ഏറ്റെടുക്കുമ്പോൾ എസ്‌റ്റേറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർക്കാറിന് എസ്റ്റേറ്റുകൾ സൗകര്യം നൽകണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.

എൽസ്റ്റൺ, ഹാരിസൺ എസ്റ്റേറ്റുകൾ സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

ഈ വിധിക്കാണ് സർക്കാർ കാത്തുനിന്നതെന്നും അനുകൂലമായ വിധി വന്ന സ്ഥിതിക്ക് ടൗൺഷിപ്പിനായി നടപടി തുടരുമെന്ന് മന്ത്രി ഒ.ആർ കേളു പറഞ്ഞു. പദ്ധതിയായി മുന്നോട്ട് പോകുന്നതിന് ഇനി തടസമില്ല. ഇന്നലെ കാബിനറ്റ് കൂടി ടൗൺഷിപ്പിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടതായിരുന്നു. എന്നാൽ എം.ടിയുടെ മരണത്തെത്തുടർന്ന് കാബിനറ്റ് മാറ്റി. അടുത്ത് തന്നെ കാബിനറ്റ് ചേർന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

എസ്റ്റേറ്റുകൾ സുപ്രിം കോടതിയെ സമീപിക്കാൻ പാടില്ലെന്ന് മന്ത്രി ആഭ്യർഥിച്ചു. നിലവിലെ സർക്കാരിന് അനുകൂലമായ വിധി മുന്നിൽകണ്ട് എസ്റ്റേറ്റുകൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

Updating...

വാർത്ത കാണാം-

TAGS :

Next Story