സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം; ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഇല്ല
എല്ലാ ജില്ലകളിലും കുറഞ്ഞ തോതില്‍ കോവാക്സിന്‍ സ്റ്റോക്കുണ്ട്. കോവാക്സിന്‍ എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോവാക്സിന്‍ സ്വീകരിക്കാന്‍ ആശങ്കയുടെ ആവശ്യമില്ലെന്നും, കോവാക്സിനും കോവിഷീല്‍ഡും ഒരു പോലെ ഫലപ്രദവും സുരക്ഷിതവുമാണെന്നും ആരോഗ്യമന്ത്രി വീണജോര്‍ജ്ജ് അറിയിച്ചു.
സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം നേരിടുന്നുവെന്ന് ആരോഗ്യവകുപ്പ്. ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഇല്ല. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്സിന്‍ മാത്രമാണുള്ളതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷില്‍ഡ് വാക്സിന്‍ പൂര്‍ണമായും തീര്‍ന്നത്. എത്രയും വേഗം കൂടുതല്‍ വാക്സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം എല്ലാ ജില്ലകളിലും കുറഞ്ഞ തോതില്‍ കോവാക്സിന്‍ സ്റ്റോക്കുണ്ട്. കോവാക്സിന്‍ എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോവാക്സിന്‍ സ്വീകരിക്കാന്‍ ആശങ്കയുടെ ആവശ്യമില്ലെന്നും, കോവാക്സിനും കോവിഷീല്‍ഡും ഒരു പോലെ ഫലപ്രദവും സുരക്ഷിതവുമാണെന്നും ആരോഗ്യമന്ത്രി വീണജോര്‍ജ്ജ് അറിയിച്ചു.
കോവീഷില്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 84 ദിവസം കഴിഞ്ഞ് 112 ദിവസത്തിനുള്ളിലാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. അതേസമയം കോവാക്സിന്‍ ആദ്യ ഡോസ് എടുത്തതിന് ശേഷം 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് എടുക്കാനാകും. അതേസമയം വാക്‌സിന്‍ ഇടവേളയില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വിദ്ഗദസമിതി തീരുമാനപ്രകാരമാണ് ഇടവേള തീരുമാനിച്ചത്. അത് മാറ്റാന്‍ കഴിയില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
Adjust Story Font
16