Quantcast

മെഡിക്കൽ കോളജുകളുടെ താളംതെറ്റിച്ച് ഡോക്ടർമാരുടെ സമരം; ഹൗസ് സർജൻമാരെ ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചു

നേരത്തെ നിശ്ചയിച്ച ഓപ്പറേഷനുകൾ മാറ്റി

MediaOne Logo

Web Desk

  • Updated:

    2021-12-13 05:27:21.0

Published:

13 Dec 2021 5:16 AM GMT

മെഡിക്കൽ കോളജുകളുടെ താളംതെറ്റിച്ച് ഡോക്ടർമാരുടെ സമരം; ഹൗസ് സർജൻമാരെ ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചു
X

മെഡിക്കൽ കോളജുകളുടെ താളംതെറ്റിച്ച് ഡോക്ടർമാരുടെ സമരം. പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൌസ് സര്‍ജന്‍മാരും പണിമുടക്കുകയാണ്. നേരത്തെ നിശ്ചയിച്ച ഓപ്പറേഷനുകൾ മാറ്റി. മെഡിക്കല്‍ കോളജ് അധ്യാപക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സമരം നടത്തുന്ന പി.ജി ഡോക്ടര്‍മാര്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തും.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജ് ഒപികളിൽ പകുതി ഡോക്ടർമാർ മാത്രമാണ് എത്തിയത്. തുടർന്ന് രാവിലെ മുതൽ ആശുപത്രിയിലെത്തിയ രോഗികൾ പലരും മടങ്ങി. അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് ഇന്ന് നടക്കുക. സമരത്തിന്‍റെ പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ സീനിയർ ഡോക്ടർമാരെ പുനർവിന്യസിച്ചു ബദൽ സംവിധാനം ഒരുക്കി. സമരത്തിലുള്ള ഹൗസ് സർജൻമാരെ ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചു.

വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിലെ നിൽപ്പുസമരം ആറാം ദിവസത്തിലേക്ക് കടന്നു.

പി.ജി ഡോക്ടര്‍മാരുടെ പ്രധാന ആവശ്യമായിരുന്ന നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമന നടപടികള്‍ തുടരുകയാണ്. സര്‍ക്കാര്‍ നിശ്ചയിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ എണ്ണം അപര്യാപ്തമാണെന്നാണ് സമരക്കാര്‍ പറയുന്നത്. സര്‍ക്കാരിന് ഇനി കൂടുതല്‍ ഒന്നും ചെയ്യാനില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്.

TAGS :

Next Story