സർക്കാർ ആശുപത്രികളിൽ ആന്‍റി റാബിസ് സെറം ലഭ്യതക്കുറവ് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി
തെരുവു നായ ആക്രമണം സംസ്ഥാനത്ത് പലയിടത്തും രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ആന്‍റി റാബിസ് സെറത്തിന്‍റെ കുറവ് ശ്രദ്ധയിപ്പെട്ടിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പാലക്കാട്: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആന്‍റി റാബിസ് സെറം ലഭ്യതക്കുറവ് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ എറ്റിഎസ് വാക്‌സിൻ ഉപയോഗം കൂടുതൽ ആണെന്നും ലഭ്യതക്കുറവ് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
തെരുവുനായ ആക്രമണം സംസ്ഥാനത്ത് പലയിടത്തും രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ആന്‍റി റാബിസ് സെറത്തിന്‍റെ കുറവ് ശ്രദ്ധയിപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. തെരുവ് നായയെ കൂടാതെ പൂച്ചയുടെ ആക്രമണം ഏറ്റാലും സുരക്ഷയുടെ ഭാഗമായി എറ്റിഎസ് വാക്‌സിൻ നൽകുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ എറ്റിഎസ് വാക്‌സിൻ ഉപയോഗം കൂടുതലാണെന്നും വാക്‌സിൻ ലഭ്യതക്കുറവ് പരിഹരിക്കാൻ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീക്ക് വാക്‌സിൻ ദൗർലഭ്യതയെ തുടർന്ന് ചികിത്സ വൈകിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
Adjust Story Font
16