Quantcast

കേരളത്തിൽ ജനസംഖ്യയുടെ 12.8 ശതമാനത്തോളം പേർ മാനസികാരോഗ്യ പ്രശനങ്ങളുള്ളവർ : വീണാ ജോർജ്

MediaOne Logo

Web Desk

  • Published:

    10 Oct 2021 4:50 PM GMT

കേരളത്തിൽ ജനസംഖ്യയുടെ  12.8 ശതമാനത്തോളം പേർ മാനസികാരോഗ്യ പ്രശനങ്ങളുള്ളവർ : വീണാ ജോർജ്
X

സംസ്ഥാനത്ത് ജനസംഖ്യയുടെ 12.8 ശതമാനത്തോളം പേർ ശാസ്ത്രീയമായ ചികിത്സ ആവശ്യമുള്ള ആരോഗ്യ പ്രശനങ്ങളുള്ളവരെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിൽ 15 ശതമാനം പേർ മാത്രമാണ് ശാസ്ത്രീയമായി ചികിത്സ തേടുന്നതെന്നും മന്ത്രി പറഞ്ഞു. ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗവും ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകവും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ മന്ത്രി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു.

"മാനസിക ആരോഗ്യ സാക്ഷരതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഊര്‍ജിതമാക്കേണ്ടത് അനിവാര്യമായ ഒരു സാഹചര്യമായി കാണുകയാണ്. ഈയൊരു ദൗത്യം എല്ലാവരുടേയും സഹകരണത്തോടെ ഊര്‍ജ്ജസ്വലമായി ആരോഗ്യ വകുപ്പ് ഏറ്റെടുക്കുന്നു." - വീണാ ജോർജ് ഫേസ്‌ബുക്കിൽ കുറിച്ചു.

പ്രാഥമിക ആരോഗ്യതലം മുതല്‍ തന്നെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആലോചിക്കുന്നു. അതോടൊപ്പം തന്നെ മാനസികാരോഗ്യ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളേജുകളിലെ മാനസികാരോഗ്യ വിഭാഗങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഒപ്പം ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കുംമെന്നും അവർ പറഞ്ഞു

TAGS :

Next Story