Quantcast

ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് സന്ദർശിക്കും

ആരോഗ്യസ്ഥിതി വ്യക്തമാക്കി ആശുപത്രി ഇന്ന് വിശദ മെഡിക്കൽ ബുള്ളറ്റിനും പുറത്തിറക്കും

MediaOne Logo

Web Desk

  • Updated:

    7 Feb 2023 2:19 AM

Published:

7 Feb 2023 2:16 AM

Health Minister, Veena George,  visit, Oommen Chandy ,HEALTH CONDIOTION,
X

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് ആശുപത്രിയിൽ എത്തി സന്ദർശിക്കും. ന്യൂമോണിയയും പനിയും ശക്തമായതിനെ തുടർന്ന് കഴിഞ്ഞദിവസമാണ് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യസ്ഥിതി വ്യക്തമാക്കി ആശുപത്രി ഇന്ന് വിശദ മെഡിക്കൽ ബുള്ളറ്റിനും പുറത്തിറക്കും. മെഡിക്കൽ ഐസിയുവിൽ തുടരുന്ന ഉമ്മൻചാണ്ടിയുടെ ചികിത്സക്കായി നെഫ്രോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്‌.

പനിയും ന്യൂമോണിയയും ഭേദമായാൽ തുടർചികിത്സക്കായി ബംഗളുരുവിലേക്ക് മാറ്റും. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന സഹോദരൻ അലക്സ് ചാണ്ടിയുടെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രി കുടുംബത്തെ വിളിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞിരുന്നു.

TAGS :

Next Story