ഉത്തരവ് ലഭിച്ചാൽ അബ്ദുൽ റഹീമിന് ഇന്ന് മോചനം; സിറ്റിങ് ഉച്ചയ്ക്ക് 12ന്
ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് പന്ത്രണ്ട് മണിക്കാകും കോടതി കേസ് പരിഗണിക്കുക
റിയാദ്: സൗദി ജയിലിലുള്ള അബ്ദുൽ റഹീമിന്റെ മോചന ഉത്തരവിനുള്ള സിറ്റിങ് ഇന്ന്. ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് പന്ത്രണ്ട് മണിക്കാകും കോടതി കേസ് പരിഗണിക്കുക. കോടതിയിൽ നിന്നും മോചന ഉത്തരവ് ലഭിച്ചാൽ റഹീമിന് നാടണയാം. വിവിധ വകുപ്പുകളുടെ അംഗീകാരം ലഭിച്ചതിന് ശേഷമുള്ള അന്തിമ സിറ്റിങാകും ഇന്നെന്നാണ് റഹീം സഹായ സമിതി കരുതുന്നത്.
ഇതിനോടകം നിരവധി തവണ റഹീമിന്റെ കേസ് കോടതി മാറ്റിവച്ചിട്ടുള്ളതിനാൽ തന്നെ ഇത് അവസാന സിറ്റിങ് ആവുമെന്ന് തന്നെയാണ് പ്രതീക്ഷ. കേസിന്റെ സാഹചര്യം നിയമവഴികൾ എന്നിവയാണ് കോടതി പരിഗണിക്കുക. വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയുള്ള ഉത്തരവ് നേരത്തേ എത്തിയെങ്കിലും മോചന ഉത്തരവ് വൈകുന്നത് കുടുംബത്തിന്റെ പ്രതീക്ഷ അനിശ്ചിതത്വത്തിലാക്കിയിരുന്നു.
സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ രണ്ട് തവണയും സിറ്റിങ് കോടതി മാറ്റിവച്ചത്. കഴിഞ്ഞ സിറ്റിങിൽ എട്ട് മിനിറ്റ് മാത്രമായിരുന്നു കേസിന് കോടതിയെടുത്ത സമയം.
Adjust Story Font
16