സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
കോട്ടയം,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കോട്ടയം,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.
മാർച്ച് മാസത്തിൽ അനുഭവപ്പെട്ട കനത്ത ചൂടിന് ആശ്വാസമേകി ഏപ്രിൽ മാസമവസാനത്തോടു കൂടി സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു. എന്നാൽ വീണ്ടും സംസ്ഥാനത്ത് ചൂട് കനക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കോട്ടയം ജില്ലയിൽ 35 വരെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 വരെയും താപനില ഉയർന്നേക്കാം. നിലവിൽ അനുഭവപ്പെടുന്നതിനേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണിത്. ഈ ജില്ലകളിലെ മലയോരപ്രദേശങ്ങളൊഴികെ എല്ലായിടത്തും ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.
Next Story
Adjust Story Font
16