Quantcast

ഉഷ്ണതരംഗം; പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കൊല്ലം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Updated:

    2024-04-29 08:23:58.0

Published:

29 April 2024 8:13 AM GMT

heat alert
X

പാലക്കാട്: ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 41 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗം തുടരുകയാണ്. തൃശൂർ, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ മെയ് 1 വരെ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 9 മണി മുതൽ പുറത്തിറങ്ങാൻ സാധിക്കാത്ത വിധം സംസ്ഥാനത്ത് ചൂട് തുടരുകയാണ്. തുടർച്ചയായി 4 ദിവസം 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതോടെയാണ് പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗം പ്രഖ്യാപിച്ചത്. മെയ് ആദ്യ വാരവും ഇതേ നിലയിൽ ചൂട് തുടരുമെന്നാണ് നിരീക്ഷണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ ഉൾപ്പെടെ സാധാരണക്കാർക്ക് ഈ വേനൽക്കാലം കാര്യമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി പ്രഖാപിച്ചിരുന്നു. വനിതാ ശിശു വികസന വകുപ്പാണ് അവധി നൽകാൻ തീരുമാനിച്ചത്. കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷൻ വീടുകളിൽ എത്തിക്കും. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്നും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും.

TAGS :

Next Story