Quantcast

കനത്ത മഴ: നാല് ട്രെയിനുകൾ പൂർണമായും 10 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി

കണ്ണൂർ - തിരു. ജൻശതാബ്ദി ഷൊർണൂർ വരെ മാത്രമാണ് ഓടുക

MediaOne Logo

Web Desk

  • Published:

    30 July 2024 5:06 AM GMT

Heavy rain,trains cancelled today,trains cancelled in kerala,Kerala rains and landslides,latest malayalam newsകനത്തമഴ,ട്രെയിനുകള്‍ റദ്ദാക്കി,കേരള,
X

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിൽ ​ഗതാ​ഗത തടസമുണ്ടായതിനാൽ നാല് ട്രെയിനുകൾ പൂർണമായും 10 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്‍ലി എക്‌സ്പ്രസ്, തൃശൂർ - ഗുരുവായൂർ ഡെയ്ലി എക്‌സ്പ്രസ്, ഷൊർണൂർ-തൃശൂർ ഡെയ്ലി എക്‌സ്പ്രസ്, തൃശൂർ - ഷൊർണൂർ ഡെയ്ലി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

കണ്ണൂർ - തിരു. ജൻശതാബ്ദി ഷൊർണൂർ വരെ മാത്രമാണ് ഓടുക. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്‌സ്പ്രസ്, മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തുക.

കോട്ടയം-നിലമ്പൂർ റോഡ് എക്‌സ്പ്രസ് അങ്കമാലി വരെയും കോഴിക്കോട്-തിരുവനന്തപുരം ജന ശതാബ്ദി എറണാകുളത്ത് നിന്നും പുറപ്പെടും. കന്യാകുമാരി - മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്പ്രസ് ഷൊർണ്ണൂരിൽ നിന്നും നിലമ്പൂർ റോഡ് - കോട്ടയം എക്‌സ്പ്രസ് അങ്കമാലിയിൽ നിന്ന് യാത്ര തുടങ്ങും. ഷൊർണൂർ - തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ചാലക്കുടിയിൽ നിന്നാണ് സർവീസ് തുടങ്ങുക. ആലപ്പുഴ - കണ്ണൂർ എക്‌സ്പ്രസ് ഷൊർണൂരിൽ നിന്നും പാലക്കാട് - തിരുനെല്ലി ആലുവയിൽ നിന്നും പുറപ്പെടും.

മണ്ണിടിച്ചിലിനെത്തുടർന്ന് ഷൊർണ്ണൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള തീവണ്ടി സർവീസുകൾ താത്ക്കാലികമായി നിർത്തി. മാന്നനൂരിൽ പാളത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലാണ് കാരണം. തൃശൂർ അകമലയിൽ ട്രാക്കിലൂടെ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യമാണുള്ളത്.

TAGS :

Next Story