Quantcast

കനത്ത മഴയും അതിശക്ത കാറ്റും; വടക്കൻ കേരളത്തിൽ വൻ നാശനഷ്ടം

കോഴിക്കോട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മിന്നൽ ചുഴലി

MediaOne Logo

Web Desk

  • Published:

    25 July 2024 1:55 PM GMT

കനത്ത മഴയും അതിശക്ത കാറ്റും; വടക്കൻ കേരളത്തിൽ വൻ നാശനഷ്ടം
X

കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും വടക്കൻ കേരളത്തിൽ വ്യാപക നാശനഷ്ടം. കോഴിക്കോട്, വയനാട്, കണ്ണൂർ, പാലക്കാട് ജില്ലകളിലാണ് അതിശക്തമായ കാറ്റടിച്ചത്. കോഴിക്കോട് വിവിധ ഇടങ്ങളിൽ വീടുകൾ ഭാഗികമായി തകർന്നു. വൈദ്യുതി ബന്ധം താറുമാറായി.

ഇന്ന് പുലർച്ചെയാണ് കോഴിക്കോട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മിന്നൽ ചുഴലി ഉണ്ടായത്. താമരശ്ശേരിയിൽ മരം പൊട്ടി വീണ് നാല് വീടുകൾ ഭാഗികമായി തകർന്നു. താമരശേരി പുതിയോട്ടിൽ കണ്ടംപാറ ഭാഗത്താണ് കാറ്റടിച്ചത്. പൊറ്റമ്മലിൽ പുലർച്ചെ ഒരുമണിയോടെ ഉണ്ടായ മിന്നൽ ചുഴലിയിൽ നിരവധി വീടുകൾക്ക് മുകളിലേക്ക് മരം പൊട്ടിയും കടപുഴകി വീണും നാശനഷ്ടം ഉണ്ടായി. നിരവധി വൈദ്യുതി പോസ്റ്റുകളും തകർന്നു.

കോഴിക്കോട് എടച്ചേരി കാക്കനൂരിലുണ്ടായ മിന്നൽ ചുഴലിയിൽ മരം വീണ് ക്ഷേത്രത്തിനും അനുബന്ധ കെട്ടിടങ്ങളിലും നാശനഷ്ടമുണ്ടായി. വിലങ്ങാട് വീടുകൾക്ക് മുകളിൽ മരം പൊട്ടിവീണു. മാവൂരിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.

പാലക്കാട് ധോണിയിലും, മരം വീണ് വീട് തകർന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. കണ്ണൂർ പള്ളിപറമ്പ് കായച്ചിറയിൽ കനത്ത മഴയിലും കാറ്റിലും മരം ഒടിഞ്ഞ് വീണ് പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു. വയനാട്ടിൽ ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ സ്കൂളിൻ്റെ മേൽക്കൂര പറന്നുപോയി. വാളാട് എടത്തന ട്രൈബൽ സ്കൂളിൻ്റെ മേൽക്കൂരയാണ് തകർന്നത്.

TAGS :

Next Story