സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
ശ്രീലങ്കയ്ക്ക് മുകളിലുള്ള ചക്രവാത ചുഴിയുടെയും കിഴക്കൻ കാറ്റിന്‍റെയും സ്വാധീന ഫലമായാണ് നിലവിലെ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ശ്രീലങ്കയ്ക്ക് മുകളിലുള്ള ചക്രവാത ചുഴിയുടെയും കിഴക്കൻ കാറ്റിന്‍റെയും സ്വാധീന ഫലമായാണ് നിലവിലെ മഴ. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുൻനിർത്തി കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
Next Story
Adjust Story Font
16