ഇടുക്കി ഏലപ്പാറയിൽ മണ്ണിടിച്ചിൽ: ഒരാള്‍ മരിച്ചു
ലയത്തിനു പിറകില്‍ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
ഇടുക്കി: ഇടുക്കി ഏലപ്പാറയിലെ കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. കോഴിക്കാനം ഏലപ്പാറ എസ്റ്റേറ്റിലെ പുഷ്പയാണ് മരിച്ചത്. പുലര്‍ച്ചെ നാലു മണിക്കാണ് മണ്ണിടിഞ്ഞത്. ലയത്തിനു പിറകില്‍ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മഴ ശക്തി പ്രാപിച്ച പശ്ചാത്തലത്തിൽ ഇടുക്കി ജില്ലാ കലക്ട്രേറ്റിലും താലൂക്ക് അടിസ്ഥാനത്തിലും കൺട്രോൾ റൂമുകൾ തുറന്നു. കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ബുധനാഴ്ച വരെ തുടരും.
സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖാപിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
Adjust Story Font
16